ബിഷപ്പിെൻറ അറസ്റ്റ്: തീരുമാനം ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം- എസ്.പി
text_fieldsകൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജലന്ധർ ബിഷപ് ആയിരുന്ന ഫ്രാേങ്കാ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് കോട്ടയം എസ്. പി എസ്. ഹരിശങ്കർ പറഞ്ഞു.
ബിഷപ്പിെൻറ മൊഴിയിൽ ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റ് അനിവാര്യമാണെന്ന നിയമോപദേശമാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷെൻറ (ഡി.ജി.പി) ഒാഫിസ് അനേഷണസംഘത്തിന് നൽകിയതെന്ന് അറിയുന്നു. ഇൗ സാഹചര്യത്തിൽ വെള്ളിയാഴ്ച അറസ്റ്റ് ഉണ്ടായേക്കും.
തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫിസിലെ ഹൈടെക് സെല്ലിൽ തുടർച്ചയായി രണ്ടാം ദിവസവും രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ ഫ്രാേങ്കാ മുളക്കലിനെ ചോദ്യം ചെയ്തിരുന്നു. കോട്ടയം എസ്.പി എസ്. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ നിരത്തി ക്രോസ് വിസ്താര രീതിയിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നും ഇവിടെ തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുക.
ബുധനാഴ്ചയും ഏഴുമണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിൽ ഫ്രാേങ്കാ മുളക്കൽ നൽകിയ മൊഴികൾ പൊലീസ് വിശകലനം ചെയ്യുകയും പലതിലും വൈരുധ്യം കണ്ടെത്തുകയും ചെയ്തു. ഇത് നീക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യൽ. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽക്കൂടി വ്യക്തത വരുത്താനുണ്ടെന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കർ ചോദ്യം ചെയ്യലിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു അതിനാണ് ഇന്നത്തെ ചോദ്യം ചെയ്യൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
