Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിസംബറിലെ റേഷന്‍ ജനുവരി അഞ്ചുവരെ

text_fields
bookmark_border
ഡിസംബറിലെ റേഷന്‍ ജനുവരി അഞ്ചുവരെ
cancel

തിരുവനന്തപുരം: ഇ-പോസ് മെഷീന്റെ മെല്ലെപ്പോക്ക് കാരണം ഡിസംബറിലെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ശനിയാഴ്ച രാത്രി വരെ 77.36 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കും ലഭ്യമാക്കാനാണ് തീയതി നീട്ടിയത്. ഈ മാസവും റേഷൻ വിതരണം ക്രമീകരിച്ചിട്ടുണ്ട്.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടുമുതൽ ഏഴുവരെയും 16 മുതൽ 21 വരെയും (രാവിലെ എട്ട് മുതൽ ഒന്നുവരെ) റേഷൻ കടകൾ പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒമ്പതു മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും (രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ) കടകൾ പ്രവർത്തിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - December ration till January 5th
Next Story