ഡിസംബറിലെ റേഷന്‍ വിതരണം നീട്ടി
text_fieldsതിരുവനന്തപുരം: ഡിസംബറിലെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇ-പോസ് മെഷീന്റെ മെല്ലെപ്പോക്ക് കാരണം കഴിഞ്ഞയാഴ്ച റേഷൻ വിതരണം പലയിടത്തും മുടങ്ങിയിരുന്നു. ശനിയാഴ്ച രാത്രി വരെ 77.36 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. ബാക്കിയുള്ളവർക്കുകൂടി റേഷൻ ലഭ്യമാക്കാനാണ് തീയതി നീട്ടിയത്. ഈ മാസവും റേഷൻ വിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ടുമുതൽ ഏഴുവരെയും 16 മുതൽ 21 വരെയും (രാവിലെ എട്ട് മുതൽ ഒന്നുവരെ) റേഷൻ കടകൾ പ്രവർത്തിക്കും. ബാക്കി പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെ റേഷൻ വാങ്ങാം.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒമ്പതു മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും (രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ) കടകൾ പ്രവർത്തിക്കും. ശേഷിക്കുന്ന പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെ റേഷൻ വാങ്ങാം.