‘മാധ്യമ’വുമായി പതിറ്റാണ്ടുകളുടെ ബന്ധം -ടി. പത്മനാഭൻ
text_fieldsകണ്ണൂർ: ‘മാധ്യമ’വുമായി പതിറ്റാണ്ടുകൾക്കുമുമ്പ് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നതായി ടി. പത്മനാഭൻ. മാധ്യമം പത്രവുമായി തുടക്കം മുതലേ ബന്ധമുണ്ട്. ആഴ്ചപ്പതിപ്പ് തുടങ്ങുന്ന സമയത്ത് അതിന്റെ ചുമതലയുള്ളയാൾ അഭിമുഖത്തിനായി സമീപിച്ചപ്പോൾ ഒരു നിബന്ധനയേ മുന്നോട്ടുവെച്ചുള്ളു. പറയുന്ന കാര്യങ്ങൾ വിമർശനമായാലും അപ്രിയ സത്യങ്ങളായാലും അതുപോലെ കൊടുക്കണം.
ഈ നിബന്ധന പൂർണമായും പരിഗണിച്ചാണ് ആഴ്ചപ്പതിപ്പിൽ അഭിമുഖം വന്നത്. ആഴ്ചപ്പതിപ്പുമായുള്ള ബന്ധം ഇന്നും തുടരുന്നു. അപ്രിയ സത്യങ്ങൾ പറയാതിരിക്കാനാവില്ല. പറഞ്ഞില്ലെങ്കിൽ അന്ന് രാത്രി ഉറങ്ങാനാവില്ല. ഡയറി എഴുതാത്തതിനാൽ കൃത്യമായ കാര്യങ്ങൾ എല്ലാം ഓർമയിലുണ്ടാവില്ല. തെറ്റുപറ്റിപ്പോകുന്നതിനാലാണ് ആത്മകഥയെഴുതാത്തത്. ടി. പത്മനാഭൻ പ്രത്യേക പതിപ്പിലേക്ക് ഒരു കഥ വേണമെന്ന് ‘മാധ്യമ’ത്തിന്റെ പ്രതിനിധികൾ പറഞ്ഞു. അന്ന് ഞാനൊരു സ്വപ്നം കണ്ടു.
എന്റെ കഥകളെല്ലാം സ്വപ്നങ്ങളിൽ നിന്നാണ് ഉണ്ടായത്. അങ്ങനെയുണ്ടായ കഥയാണ് ടി. പത്മനാഭൻ പ്രത്യേക പതിപ്പിലെ ‘കൊച്ചനിയത്തി’. ‘മാധ്യമം’ വിളിച്ചപ്പോഴൊക്കെ വരാനായിട്ടുണ്ട്. അതിനിയും തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

