കട ബാധ്യത കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു
text_fieldsമാരാരിക്കുളം:കട ബാധ്യത കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുഞ്ഞാറുവെളി ശശി (54) യാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചേയാണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട് പുനർ നിർമ്മാണത്തിനായി ശശി സ്വകാര്യ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മൂന്ന് മാസത്തോളമായി വായ്പ തിരിച്ചടക്കുന്നില്ല. കഴിഞ്ഞ മാസം മകളുടെ വിവാഹമായിരുന്നു. സാമ്പത്തിക ബാധ്യതകൾ വർദ്ധിച്ചപ്പോൾ ശശി പ്രയാസത്തിലായി.
സ്വകാര്യ കയർ കമ്പനികളിൽ തടുക്ക് നിർമ്മാണമായിരുന്നു ഉപജീവനമാർഗം. കയർ മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് സ്ഥിരമായി ജോലിയും കിട്ടാതായി. വെളളിയാഴ്ച ഉച്ചയോടെ ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥന്‍ വീട്ടിൽ എത്തി. ഇവർ ശശിയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. ഇതേ തുടര്‍ന്നാണ് രാത്രി ശശി തൂങ്ങി മരിച്ചത്. അതേസമയം വായ്പാ കുടിശിഖക്കാരുടെ വീട് സന്ദർശിക്കുന്നതിന്റെ ഭാഗമായി എത്തിയതാണെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഭാര്യ:മോളി. മക്കള്‍:അഞ്ജലി,ആര്യ. മരുമക്കള്‍:അഖില്‍,അജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

