Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിയുടെ...

കെ.എസ്​.ആർ.ടി.സിയുടെ കടബാധ്യത  19 സ്​ഥാപനങ്ങളിലായി 2936​.60 കോടി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയുടെ കടബാധ്യത  19 സ്​ഥാപനങ്ങളിലായി 2936​.60 കോടി
cancel

കാ​സ​ർ​കോ​ട്​: വാ​യ്​​പ​യെ​ടു​ത്ത്​ വ​ഴി​മു​ട്ടി​യ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ബാ​ധ്യ​ത 19 ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ. പ​ത്ത്​ ശ​ത​മാ​നം മു​ത​ൽ 14 ശ​ത​മാ​നം വ​രെ പ​ലി​ശ നി​ര​ക്ക്. മൂ​ന്ന്​ ശ​ത​മാ​ന​ത്തി​ന്​ ലോ​ക ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ വാ​യ്​​പ ന​ൽ​കു​േ​മ്പാ​ൾ വ​ൻ​ന​ഗ​ര​ങ്ങ​ളു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ 480 ഏ​ക്ക​ർ ഭൂ​മി​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി മു​ട്ടു​വാ​യ്​​പ​യെ​ടു​ത്ത്​  മു​ടി​യു​ക​യാ​ണ്. 

ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ​രി​ഷ്​​ക​ര​ണ പ​രി​പാ​ടി​ക​ൾ വി​ജ​യ​ത്തി​ലെ​ത്തും​വ​രെ ഇ​ത്ത​രം വാ​യ്​​പ​ക​ൾ തു​ട​രു​മെ​ന്നാ​ണ്​ മാ​നേ​ജ്​​െ​മ​ൻ​റ്​ നി​ല​പാ​ട്. എ​സ്.​ബി.​​െ​എ, എ​സ്.​ബി.​ടി, സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ​ഒാ​ഫ്​ ഹൈ​ദ​രാ​ബാ​ദ്, കാ​ന​റ, യൂ​നി​യ​ൻ, ആ​ന്ധ്ര, എ​ച്ച്.​ഡി.​എ​ഫ്.​സി, എ​ൽ.​െ​എ.​സി, ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​ങ്ങ​നെ 19 സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​യി ക​ട​ബാ​ധ്യ​ത 2936.60കോ​ടി രൂ​പ​യാ​ണ്. കി​ഫ്ബി വ​ഴി ല​ഭി​ക്കു​മെ​ന്ന്​ പ​റ​യു​ന്ന 3500 കോ​ടി ഇ​പ്പോ​ഴും ഒ​രു സ്വ​പ്​​നം മാ​ത്രം. ക​ടം വാ​ങ്ങു​ന്ന​തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ച​ട്ട​മി​ല്ല. ഫി​നാ​ൻ​സ്​ മാ​നേ​ജ്​​മ​െൻറി​ല്ല. ഒ​രു ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ പോ​ലു​മി​ല്ല. 

മൂ​ന്നു ശ​ത​മാ​നം നി​ര​ക്കി​ൽ ലോ​ക​ബാ​ങ്കും കാ​നേ​ഡി​യ​ൻ ബാ​ങ്കു​ക​ളും വാ​യ്​​പ ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നു​ള്ള ശ്ര​മം ന​ട​ക്കാ​തെ ക​ട​ത്തി​നു​വേ​ണ്ടി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വാ​തി​ൽ​മു​ട്ടു​ന്ന ന​യം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ഇ​ട​ത്​ സ​ർ​ക്കാ​റി​​െൻറ കീ​ഴി​ൽ മാ​നേ​ജ്​​മ​െൻറി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, മാ​നേ​ജ്​​മ​െൻറി​ൽ ഒ​രു വി​ഭാ​ഗം ഇ​തി​ന്​ എ​തി​രാ​ണ്. 

നി​ല​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​യ്​​പ 1874 കോ​ടി രൂ​പ. ഇ​ത്​ ഒാ​ഹ​രി​യാ​യി ക​ണ​ക്കാ​ക്കു​മെ​ങ്കി​ലും ​പ്ര​തി​മാ​സ ക​ടം തി​രി​ച്ച​ട​വ്​ മാ​ത്രം 79.75 കോ​ടി രൂ​പ​യാ​ണ്. ശ​മ്പ​ള​ത്തി​നും പെ​ൻ​ഷ​നും തി​രി​ച്ച​ട​വി​നും മാ​ത്രം പ്ര​തി​മാ​സം 200 കോ​ടി രൂ​പ ചെ​ല​വു​ള്ള കോ​ർ​പ​റ​ഷേ​ൻ ബാ​ധ്യ​ത കാ​ര​ണം ഒ​ര​ടി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ഴി​മു​ട്ടി​നി​ൽ​ക്കു​ക​യാ​ണ്. പ്ര​തി​മാ​സം 202.15 കോ​ടി രൂ​പ വ​ര​വും 314 കോ​ടി രൂ​പ​ ചെ​ല​വു​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ന​ഷ്​​ടം 112 കോ​ടി​യാ​ണ്. 

Show Full Article
TAGS:debt 
News Summary - debt of KSRTC in 19 institutes is 2936.60 crore
Next Story