കോട്ടയം: ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം ൈവകിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ ആരോപണം തള്ളി മന്ത്രിമാർ. കൊക്കയാറിൽ രാവിലെ 10ന് അപകടമുണ്ടായിട്ട് അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകീട്ട് ആറിനാണ്.
അതിെൻറ കാരണമെന്തെന്ന് വ്യക്തമാക്കണം. മൂന്ന് വർഷമായി തുടർച്ചയായി പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവമായി സമീപിക്കണം. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ പി.ടി. തോമസിെൻറ നിലപാട് ശരിയെന്ന് തെളിഞ്ഞതായും സതീശൻ പറഞ്ഞു.
എന്നാൽ, പ്രതിപക്ഷനേതാവിെൻറ ആരോപണം നിഷേധിച്ച് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും രംഗത്തെത്തി. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും വീഴ്ചയുണ്ടായിട്ടിെല്ലന്നും ഇവർ പറഞ്ഞു.
സർക്കാറിെൻറ എല്ലാ വകുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചതായി മന്ത്രി വി.എൻ. വാസവനും വ്യക്തമാക്കി.
ശനിയാഴ്ച അപകടമുണ്ടായ കൂട്ടിക്കലിൽ ഞായറാഴ്ചയാണ് തിരച്ചിൽ സംഘങ്ങൾക്ക് എത്താനായത്. രാത്രി ഏറെ വൈകിയാണ് പൊലീസ് പോലും എത്തിയത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കൂട്ടിക്കലിലേക്കുള്ള ഗതാഗതം താറുമാറായതാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. ഞായറാഴ്ച ൈസന്യത്തിെൻറ നേതൃത്വത്തിൽ റോഡിലെ മണ്ണ് നീക്കി. അതിനിടെ, കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയ എൻ.ഡി.ആർ.എഫ് സംഘത്തെ മടക്കി അയച്ചതായും ആക്ഷേപമുണ്ട്.