Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകയര്‍ കഴുത്തില്‍...

കയര്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരന്‍ മരിച്ചു

text_fields
bookmark_border
കയര്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസ്സുകാരന്‍ മരിച്ചു
cancel
പാ​ല​ക്കാ​ട്: ക​യ​ര്‍ അ​ബ​ദ്ധ​ത്തി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ഒ​മ്പ​ത് വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു. എ​ര​ട്ട​യാ​ല്‍ ശ​ങ്ക​ര​ത്ത്​​കാ​ട് രാ​മ​ച​ന്ദ്ര​​െൻറ മ​ക​ന്‍ അ​തു​ലി​നെ​യാ​ണ്​ വീ​ട്ടി​ന​ക​ത്തെ കി​ട​പ്പ് മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​രു​ത​റോ​ഡ്​ എ​ന്‍.​എ​സ്.​എ​സ് ബാ​ല​നി​കേ​ത​ൻ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ്.

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ്​ സം​ഭ​വം. ര​ണ്ട് മാ​സം മു​മ്പ് ക​ളി​ക്കു​ന്ന​തി​നി​ടെ അ​തു​ലി​​െൻറ കാ​ലി​ന് പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന്​ ഡോ​ക്ട​ര്‍ വി​ശ്ര​മി​ക്കാ​ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ​ ക​ട്ടി​ലി​ല്‍നി​ന്ന് എ​ഴു​ന്നേ​ല്‍ക്കാ​ൽ വീ​ട്ടു​കാ​ര്‍ മേ​ല്‍ക്കൂ​ര​യി​ല്‍ ക​യ​ര്‍കെ​ട്ടി ന​ല്‍കി​യി​രു​ന്നു. പ​രി​ക്ക് ഭേ​ദ​മാ​യെ​ങ്കി​ലും ക​യ​ര്‍ അ​ഴി​ച്ചു​മാ​റ്റി​യി​രു​ന്നി​ല്ല. സം​ഭ​വം ന​ട​ക്കു​േ​മ്പാ​ൾ വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ച്​ഛ​ൻ രാ​മ​ച​ന്ദ്ര​ൻ മ​ര​ണ​വീ​ട്ടി​ലും അ​മ്മ ല​ത തൊ​ഴി​ലു​റ​പ്പ്​ പ​ണി​ക്കും പോ​യ​താ​യി​രു​ന്നു.

വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍ അ​നി​യ​ന്‍ ക​യ​റി​ല്‍ തൂ​ങ്ങി​കി​ട​ക്കു​ന്ന​ത്​ ക​ണ്ട്​ നി​ല​വി​ളി​ച്ചു. നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യാ​ണ്​ പാ​ല​ക്കാ​ട്​ ജി​ല്ലാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഡോ​ക്ട​ര്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട്​ ക​സ​ബ പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​ബ​ദ്ധ​ത്തി​ൽ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ സം​ശ​യി​ക്കാ​വു​ന്ന മ​റ്റൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story