Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു, കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

text_fields
bookmark_border
death un expected, relative complaints
cancel

ക​മ്പ​ള​ക്കാ​ട്: ക​മ്പ​ള​ക്കാ​ട് പ​റ​ളി​ക്കു​ന്ന് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി ക​രി​പ്പൂ​ർ കി​ളി​നാ​ട് പ​റ​മ്പി​ൽ മ​മ്മി​ടി​പ്പാ​ട് മു​ഹ​മ്മ​ദിെൻറ മ​ക​ൻ അ​ബ്​​ദു​ൽ ല​ത്തീ​ഫാ​ണ് (48) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ടാം ഭാ​ര്യ ജ​സ്​​ന​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

ഈ​സ​മ​യം വീ​ട്ടി​ൽ ബ​ഹ​ളം കേ​ട്ടി​രു​ന്ന​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ല​ർ​ച്ച ര​ണ്ടി​ന് സ്ഥ​ല​ത്തെ​ത്തി​യ ക​ൽ​പ​റ്റ പൊ​ലീ​സാ​ണ് മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ൽ ല​ത്തീ​ഫി​നെ ക​ൽ​പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഉ​ട​ൻ മ​രി​ച്ചു.സം​ഭ​വ​ത്തി​ൽ ര​ണ്ടാം ഭാ​ര്യ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും ക​ൽ​പ​റ്റ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. അ​ടി​യേ​റ്റ് വാ​രി​യെ​ല്ല് ത​ക​ർ​ന്നി​രു​ന്നു.

ത​ല​യി​ലും അ​ടി​യേ​റ്റ പാ​ടു​ണ്ട്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ക​ദീ​ജ​യാ​ണ് ല​ത്തീ​ഫിെൻറ മാ​താ​വ്. സു​ഹ​റ ഒ​ന്നാം ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, മു​ഹ​മ്മ​ദ് സാ​ലി​ഹ്, അ​ൽ​സാ​ബി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ​ത്തി​മ, ശ​റ​ഫു​ന്നി​സ, അ​ബ്​​ദു​ൽ സ​ലാം, പ​രേ​ത​നാ​യ സൈ​ത​ല​വി. പി​താ​വിെൻറ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് കാ​ണി​ച്ചു മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ഫി വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും എ.​എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി

Show Full Article
TAGS:death youth 
News Summary - death un expected, relative complaints
Next Story