Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യം നൽകാത്തതിന് വധഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
വൈപ്പിന്‍: തെക്കന്‍ മാലിപ്പുറം സ്റ്റോപ്പിലെ ബാർ ഹോട്ടലില്‍ വടിവാള്‍ കാണിച്ച് വധഭീഷണി മുഴക്കിയ മൂന്നംഗ സംഘത്തില്‍ രണ്ടുപേരെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
എളങ്കുന്നപ്പുഴ പെരുമാള്‍പടി നികത്തിത്തറ രാഹുല്‍ ബാബു (23), മരോട്ടിക്കപ്പറമ്പില്‍ ജെയ്സണ്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 16ന് ബാര്‍ അടച്ച സമയത്തെത്തി മദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തരാന്‍ പറ്റില്ലെന്ന് ജീവനക്കാരന് പറഞ്ഞു. ഇതേതുടര്‍ന്ന് തിരികെ പോയ സംഘം 21ന് രാത്രി വീണ്ടുമെത്തി വടിവാള്‍ പ്രദര്‍ശിപ്പിക്കുകയും ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നെന്ന് ഞാറക്കല്‍ പൊലീസ് പറഞ്ഞു. ബാര്‍ ഹോട്ടല്‍ ഉടമ നല്കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

