Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവഞ്ചൂരിന് വധ ഭീഷണി: സമഗ്ര അന്വേഷണം വേണം -രമേശ് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷണന്​ വധഭിഷണിക്കത്ത് ലഭിച്ച സംഭവം അതീവ ഗൗരവതരമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിന്മേൽ സമഗ്ര അന്വേഷണം വേണ​െംന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

ടി.പി കേസിലെ പ്രതികളാണു ഭീഷണിക്ക്​ പിന്നിലെന്ന ആരോപണം ശരിയാണെങ്കിൽ സംഭവം അതീവ ഗൗരവമുള്ളതാണ്. കോവിഡിന്‍റെ മറവിൽ സർക്കാർ സകല ക്രിമിനലുകൾക്കും പരോൾ നൽകിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോൾ ലഭിച്ചവരിലുണ്ട്. ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകൾക്ക് സിപിഎമ്മ​ും സർക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ടാണ് ഇവർക്ക് ഇത്തരത്തിൽ ഭീഷണികൾ മുഴക്കാൻ കഴിയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death threat to Thiruvanchoor: Ramesh Chennithala wants detailed probe
Next Story