Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണിൽ വിളിച്ചത്​ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന്​ പ്രാഥമിക കണ്ടെത്തൽ

text_fields
bookmark_border
പ്രധാനമന്ത്രിക്ക് വധഭീഷണി: ഫോണിൽ വിളിച്ചത്​ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന്​ പ്രാഥമിക കണ്ടെത്തൽ
cancel

നെടുമ്പാശ്ശേരി: ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ഭാഗത്തുനിന്നാണ്​ ഇതുസംബന്ധിച്ച ഫോൺ വിളിച്ചതെന്ന്​ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ്​​ ​ഇവിടെ കേസെടുത്തത്​.

ശനിയാഴ്ച പുലർച്ച പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് മൊബൈൽ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയത്​. ​നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട് വാടകക്ക്​ താമസിക്കുന്നയാളുടെ ഫോണിൽനിന്നാണ്​ വിളി പോയതെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇയാൾ മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്​. വിശദ അന്വേഷണം നടത്തിവരുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death threat to Prime Minister: Preliminary finding that he was mentally ill
Next Story