മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ഒരാൾ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമാൻഡിങ് സെന്ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് വെള്ളിയാഴ്ച വൈകീട്ടാണ് ഭീഷണി സന്ദേശമെത്തിയത്.
6238168522 എന്ന ഫോൺ നമ്പറിൽ നിന്ന് പലതവണ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചിറയിൻകീഴ് സ്വദേശി ടോണിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നു.
വി.ഡി. സതീശനെ തനിക്ക് ഇഷ്ടമല്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള സുരക്ഷ ഇത്രയും മതിയോ എന്നും ഇയാൾ പൊലീസിനോട് ചോദിച്ചു. പ്രശസ്തിക്കുവേണ്ടി വധഭീഷണി മുഴക്കിയെന്നാണ് പറയുന്നത്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ ഉറവിടം കണ്ടെത്താൻ സൈബൽ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

