Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമ്യ ഹരിദാസ്...

രമ്യ ഹരിദാസ് എം.പിക്ക്​ വധഭീഷണി; സി.​പി.​എം നേതാക്കൾക്കെതിരെ കേസ്

text_fields
bookmark_border
രമ്യ ഹരിദാസ് എം.പിക്ക്​ വധഭീഷണി; സി.​പി.​എം നേതാക്കൾക്കെതിരെ കേസ്
cancel

ആ​ല​ത്തൂ​ർ: ര​മ്യ ഹ​രി​ദാ​സ് എം.​പി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​താ​യി ആ​ല​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി. ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ് എം.​എ. നാ​സ​ർ, പ​ഞ്ചാ​യ​ത്തം​ഗം ന​ജീ​ബ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ട്ടു​പേ​ർ ചേ​ർ​ന്ന് വ​ഴി​യി​ൽ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ലുള്ള​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​ആ​ല​ത്തൂ​ർ കോ​ർ​ട്ട് റോ​ഡി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ കോ​ർ​ട്ട് റോ​ഡി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത് ക​ണ്ട്​ കാ​റി​ൽ നി​ന്നി​റ​ങ്ങി അ​വ​രോ​ട് സം​സാ​രി​ച്ച് തി​രി​ച്ച് പോ​കാ​ൻ നി​ൽ​ക്ക​വേ ത​ട​ഞ്ഞു​നി​ർ​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കുംവി​ധം സം​സാ​രി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൊ​തു​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്ന് ന​ട​ത്താ​ൻ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

രമ്യക്ക്​ പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ, പ്രതിപക്ഷ​ നേതാവ്​ വി.ഡി സതീശൻ, അടൂർ പ്രകാശ്​ എം.പി അടക്കമുള്ളവർ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimramya haridas
News Summary - death threat against ramya haridas
Next Story