രാഹുലിനെതിരായ വധഭീഷണി: സർക്കാർ അപലപിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്
text_fieldsരാഹുൽ ഗാന്ധി, എം.ബി രാജേഷ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ പരാമർശം നീതികരിക്കാനാകാത്തതും സംസ്കാര ശൂന്യവുമാണെന്നും സർക്കാർ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി എം.ബി. രാജേഷ്. ജനാധിപത്യത്തിൽ ഒരു ഘട്ടത്തിലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ബി.ജെ.പി പ്രതിനിധി ചാനൽ ചർച്ചയിൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സംഭവത്തിൽ തിങ്കളാഴ്ചയാണ് പേരമംഗലം പൊലീസിൽ പരാതി ലഭിക്കുന്നത്. തുടർന്ന്, ബി.ജെ.പി നേതാവ് പ്രിന്‍റു മഹാദേവനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 27ന് ഇമെയിൽ വഴി തിരുവല്ല പൊലീസിനും പരാതി ലഭിച്ചിരുന്നു. എന്നാൽ, പരാതിക്കാരനെ സമീപിച്ചപ്പോൾ പരാമർശത്തിലെ മനോവിഷമത്തിലാണ് മെയിൽ അയച്ചതെന്നും തുടര്‍നടപടിക്ക് താൽപര്യമില്ലന്നും അറിയിച്ചു.
ഈ വിഷയത്തിന്റെ പേരില്‍ ചൊവ്വാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത് രാഷ്ട്രീയ അസംബന്ധ നാടകമാണെന്ന് മന്ത്രി പറഞ്ഞു. വിഷയം പ്രതിപക്ഷം ഗൗരവത്തില്‍ കണ്ടിരുന്നെങ്കില്‍ തിങ്കളാഴ്ച തന്നെ അടിയന്തരപ്രമേയം ഉന്നയിക്കാമായിരുന്നല്ലോ?.
എന്തുകൊണ്ട് പരാതി നല്‍കുന്നില്ലെന്ന് യു. പ്രതിഭ എം.എൽ.എ ഇന്നലെ നിയമസഭയില്‍ ചോദിച്ചതിന് ശേഷമാണ് പരാതി പോലും വന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരിക്കാൻ പ്രതിപക്ഷത്തിന് നാല് ദിവസം വേണ്ടിവന്നുവെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

