Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെതിരെ വധഭീഷണി; വി ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

text_fields
bookmark_border
പൊലീസിനെതിരെ വധഭീഷണി; വി ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
cancel

തിരുവനന്തപുരം: കന്റോൺമെന്റ് എസ്.എച്ച്.ഒക്കും എസ്.ഐക്കുമെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മുതിർന്ന സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എ.ജി.എസ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കലാപാഹ്വാനം നടത്തുന്ന രീതിയിൽ പ്രകോപനപരമായി സംസാരിച്ചുവെന്നാണ് എഫ്.ഐ.ആറിലെ പ്രധാന പരാമർശം.

പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും "ഒരു കൊലപാതകം നടക്കും" എന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രദേശത്ത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കുകയും ബോധപൂർവ്വം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസിൽ വ്യക്തമാക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് രജിത്ത് രവീന്ദ്രൻ നൽകിയ പരാതിയിലാണ് പോലീസ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death Threat Against Police: Non-Bailable Case Filed Against Kadakampally Surendran and V Joy
Next Story