രാജു കുഴഞ്ഞുവീണ് മരിച്ചതല്ല, കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്നത്; ഭാര്യ അറസ്റ്റിൽ
text_fieldsപ്രതി ലേഖമേരി
കുണ്ടറ: കുഴഞ്ഞുവീണ് മരിച്ചെന്ന് പ്രചരിപ്പിച്ച ഗൃഹനാഥന്റെ മരണം കൊലപാതകം. ഭാര്യയെ കുണ്ടറ പൊലിസ് അറസ്റ്റു ചെയ്തു. വെള്ളിമണ്‍ വ്ലാവേത്ത് രാജു മന്ദിരത്തില്‍ രാജു (56) ആണ് മരിച്ചത്. ഭാര്യ ലേഖാ മേരി (48) ആണ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ 5.30ഓടെ വീട്ടില്‍ കുഴഞ്ഞുവീണെന്ന് കാട്ടി രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണമറിഞ്ഞെത്തിയ പൊലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
കഴുത്തില്‍ ശക്തമായി അമര്‍ത്തിയതാണ് മരണകാരണമെന്ന് ഡോക്ടര്‍ പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് ലേഖാമേരി സമ്മതിച്ചു.
രാജു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. രാജുവിന് അടുത്തിടെ കിട്ടിയ പൂർവിക സ്വത്ത് തന്‍റെ പേരിലേക്ക് മാറ്റണമെന്ന ആവശ്യം നിരസിച്ചതും ലേഖാമേരിയെ ചൊടിപ്പിച്ചു. ഇതാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

