Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിനുശേഷം...

കോവിഡിനുശേഷം സംസ്ഥാനത്ത്​ മരണനിരക്ക്​ ഉയരുന്നു

text_fields
bookmark_border
കോവിഡിനുശേഷം സംസ്ഥാനത്ത്​ മരണനിരക്ക്​ ഉയരുന്നു
cancel

കൊ​ച്ചി: കോ​വി​ഡി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ മ​ര​ണ​നി​ര​ക്ക്​ ഉ​യ​രു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം ഉ​ണ്ടാ​യ 2020ന്​ ​ശേ​ഷ​മാ​ണ്​ നി​ര​ക്ക്​ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​ത്. ഈ​വ​ർ​ഷം ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,07,231 ആ​ണ്. 2020ൽ 86,596 ​പേ​രാ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​നം മൂ​ർ​ധ​ന്യ​ത്തി​ലാ​യ 2021ൽ ​ഇ​ത്​ 1,22,655 ആ​യി. 2012ൽ ​മ​ര​ണ​സം​ഖ്യ 82,952 ആ​യി​രു​ന്നു. പ്ര​ള​യം ഉ​ണ്ടാ​യ 2018ൽ ​മ​രി​ച്ച​വ​രു​ടെ എ​ണ്ണം 93,136 ആ​യി​രു​ന്നു. 2019ൽ ​അ​ത്​ 96,014 ആ​യി ഉ​യ​ർ​ന്നു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം​ 71,546 ആ​യി​ട്ടു​ണ്ട്. കോ​വി​ഡ്​ വ​ന്ന ശേ​ഷം ഒ​രു​മാ​സ​ത്തി​ന​കം മ​രി​ച്ച​വ​രു​ടെ ക​ണ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​വി​ഡ്​ മ​ര​ണ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​ന്​ ശേ​ഷ​വും മ​രി​ക്കു​ന്ന​വ​ർ ഏ​റെ​യാ​ണെ​ന്നാ​ണ്​ മ​ര​ണ​നി​ര​ക്കി​ലെ വ​ർ​ധ​ന സൂ​ചി​പ്പി​ക്കു​ന്ന​ത്. മ​ര​ണ​നി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ഴും അ​ത്​ ഫ​ലം കാ​ണു​ന്നി​ല്ലെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 75.2 ആ​ണ്​ സം​സ്ഥാ​ന​ത്തെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം. കോ​വി​ഡി​നു​ശേ​ഷം 35-55 ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ മ​ര​ണ​നി​ര​ക്ക്​ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്​. കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. സ്​​ട്രോ​ക്, പ​രാ​ലി​സി​സ്​ തു​ട​ങ്ങി​യ​വ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ 60ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 12.7 ശ​ത​മാ​ന​മാ​ണ്. ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ത്​ എ​ട്ട്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്. 15നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ 64 ശ​ത​മാ​ന​മാ​ണ്. 60 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്​ കോ​വി​ഡി​നു​ശേ​ഷ​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​ക​ട​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death rateafter covid
News Summary - death rate in the state is increasing after covid
Next Story