മകന്റെ വാഹനം അപകടത്തിൽപെട്ട് യുവാക്കളുടെ മരണം: മണിമലയിലെ വീട് സന്ദർശിച്ച് ജോസ് കെ. മാണി എം.പി
text_fieldsമണിമല: മകൻ കെ.എം മാണി ജൂനിയർ ഓടിച്ച കാർ അപകടത്തിൽപെട്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ യുവാക്കളുടെ വീട് സന്ദർശിച്ച് ജോസ് കെ. മാണി എം.പി. കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി ജോസ് കെ. മാണി എം.പി ഉറ്റവരോട് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മണിമലയിലെ ജിൻസിന്റെയും ജിസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് മടങ്ങിയത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ. മാണി അറിയിച്ചു.
മകൻ സഞ്ചരിച്ച കാർ ഇത്തരത്തിൽ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ. മാണി ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാർട്ടി പ്രവർത്തകരിൽ നിന്നടക്കം വിമർശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.