Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും നിപ?; മലപ്പുറം വണ്ടൂരിൽ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

text_fields
bookmark_border
കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
1331968
cancel

മലപ്പുറം: വണ്ടൂർ നടുവത്ത് 23കാരൻ മരിച്ചത് നിപ ബാധിച്ചെന്ന് സംശയം. ബംഗളുരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. കോഴിക്കോട് മെഡി. കോളജിൽ പ്രാഥമിക പരിശോധനഫലം പോസിറ്റീവാണ്.

പുണെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാവൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി. യുവാവിന് മസ്തിഷ്കജ്വര ലക്ഷണങ്ങളാണുണ്ടായിരുന്നത്.

ആരോഗ്യവകുപ്പ് അടിയന്തരഓൺലൈൻ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി വരികയാണ്. യുവാവിന്റെ കുടുംബത്തെ നിരീക്ഷണത്തിലാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - death of young man in Malappuram Wandoor is suspected to be due to Nipah
Next Story