വിശ്വനാഥന്റെ മരണം; ജുഡീഷ്യൽ അന്വേഷണം വേണം -പി.കെ. ജയലക്ഷ്മി
text_fieldsമുൻമന്ത്രി പി.കെ. ജയലക്ഷ്മി വിശ്വനാഥന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ
കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച കൽപറ്റ അഡലെയ്ഡ് കോളനിയിലെ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് മുൻമന്ത്രി പി.കെ. ജയലക്ഷ്മി. ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി രാമൻ, കോൺഗ്രസ് ഭാരവാഹികളായ ജോഷി, ജോൺ എന്നിവർക്കൊപ്പം വിശ്വനാഥന്റെ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിശ്വനാഥന്റെ മരണത്തിനുശേഷം വീട് സന്ദർശിച്ച പട്ടികജാതി-വർഗ കമീഷൻ സർക്കാറിന് നൽകിയ ശിപാർശകൾ സർക്കാർ പരിഗണിക്കണം. ഭാര്യ ബിന്ദുവിന് സർക്കാർ ജോലി നൽകണം. കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം നൽകണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും വെളിച്ചത്തു കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു.

