വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ മരണം : 12 പേർക്കെതിരെ കേസെടുത്തു
text_fieldsപൂക്കോട് വെറ്ററിനറി സർവകലാശാല, ഇൻസൈറ്റിൽ സിദ്ധാർത്ഥൻ
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ 12 പേർക്കെതിരെ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ആൻറി റാഗിങ്ങ് സ്ക്വഡിെൻറ ശുപാർശ പ്രകാരം യൂണിവേഴ്സിറ്റി ഡീൻ കോളജിൽ നിന്നും സസ്പെൻഡ് ചെയ്ത 12 ബിരുദ വിദ്യാർഥികൾക്കെതിരെയാണ് കേസ്.
കേരള റാഗിങ്ങ് വിരുദ്ധ നിയമ പ്രകാരമാണ് വൈത്തിരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സിദ്ധാർത്ഥൻ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത് ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണെന്നു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിനും പിന്നീട് ആൻറി റാഗിങ്ങ് നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

