Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉല്ലാസ് പന്തളത്തിന്റെ...

ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണം; ദുരൂഹതയില്ലെന്ന് പിതാവ്

text_fields
bookmark_border
nisha
cancel
camera_altനിഷ, ഉല്ലാസ് പന്തളം, ശിവാനന്ദൻ

ചലചിത്രതാരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ്. ഉല്ലാസിെൻറ ഭാര്യ നിഷയെ (ആശ–38) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഭാര്യാപിതാവ് ശിവാനന്ദൻ പറഞ്ഞു. ഇരുവരും തമ്മിൽ പ്രശ്നങ്ങളില്ല. മരണത്തിൽ സംശയമൊന്നുമില്ലെന്ന് ശിവാനന്ദൻ പൊലീസിന് മൊഴി നൽകി. എന്നാൽ, അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ശിവാനന്ദൻ പറയുന്നതിങ്ങനെ:``മാനസികമായ എന്തെങ്കിലും അസ്വസ്ഥത കാരണമാകും ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. കുട്ടികളും പറഞ്ഞത് അമ്മ ആത്മഹത്യ ചെയ്തുവെന്നാണ്. ഉല്ലാസിനെതിരായി ഒന്നും പറയാനില്ല. കുടുംബത്തിൽ ആരും ഉല്ലാസുമായി വഴക്കില്ല''.

ചൊവ്വാഴ്ച പുലർച്ചെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടപ്പുമുറിയിൽ കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ടെറസിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന് തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ullas Pandalam
News Summary - Death of Ullas Pandalam​'s wife
Next Story