Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 4:12 PM GMT Updated On
date_range 26 May 2023 4:12 PM GMTസ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsbookmark_border
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച് ഹൈകോടതി റിപ്പോർട്ട് തേടി. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ സർക്കാർ നിയോഗിച്ചെങ്കിലും അന്വേഷണം നിലച്ചെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ആസ്ഥാനമായ ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഇടപെടൽ.
ഈ ആവശ്യമുന്നയിച്ച് 2015ലാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. എറണാകുളം ക്രൈംബ്രാഞ്ച് സൂപ്രണ്ട് 2015ൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് ഫയലിലുള്ളതെന്നും പുതിയ റിപ്പോർട്ട് വേണമെന്നും കോടതി പറഞ്ഞു. പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന സർക്കാറിന്‍റെ ആവശ്യം അനുവദിച്ച കോടതി, ഹരജി ജൂൺ 19ലേക്ക് മാറ്റി.
Next Story