രാഖിശ്രീയുടെ മരണം; യുവാവ് നിരന്തരം ശല്യംചെയ്തിരുന്നതായി രക്ഷിതാക്കൾ
text_fieldsരാഖിശ്രീ
തിരുവനന്തപുരം: ചിറയിന്‍കീഴ് കൂന്തള്ളൂരില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി രാഖിശ്രീയെ (15) ഒരാൾ ശല്യംചെയ്തിരുന്നെന്ന് രക്ഷിതാക്കൾ മൊഴി നൽകി. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ചിറയിന്‍കീഴ് ശ്രീ ശാരദവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ രാഖിശ്രീയെ എസ്.എസ്.എൽ.സി ഫലമറിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന രാഖിശ്രീക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചിരുന്നു.
ചിറയിന്‍കീഴ് സ്വദേശിയായ ഒരു യുവാവ് പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് മാതാപിതാക്കളുടെ മൊഴി. അടുത്തിടെ ഗൾഫിൽ നിന്നും വന്നതാണ് ഇയാൾ. തന്നോടൊപ്പം ജീവിച്ചില്ലെങ്കിൽ ജീവിതം നശിപ്പിക്കുമെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്രെ.
എസ്.എസ്.എൽ.സി ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുത്തിരുന്നു. അന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

