Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2023 4:02 PM GMT Updated On
date_range 21 Jan 2023 4:02 PM GMTപ്രതാപചന്ദ്രന്‍റെ മരണം; പാർട്ടി കമീഷൻ അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ പ്രതാപചന്ദ്രൻ നായരുടെ മരണത്തിൽ പാര്‍ട്ടി അന്വേഷണം. അന്വേഷണ കമീഷനെ വെച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് കിട്ടുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍റെ മാനസിക പീഡനം താങ്ങാനാകാതെയാണ് പ്രതാപചന്ദ്രൻ നായര്‍ മരിച്ചതെന്ന് മക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കെ.പി.സി.സി അധ്യക്ഷനും പരാതി നൽകിയിരുന്നു.
കെ.പി.സി.സിയുടെ ഫണ്ട് കട്ടുമുടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നായിരുന്നു ആരോപണം. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെയും അന്വേഷണം.
Next Story