Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിതിന്‍ രാജിന്‍റെ...

നിതിന്‍ രാജിന്‍റെ മരണം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലേക്ക് ദലിത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

text_fields
bookmark_border
kannur dental college student death
cancel

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനോടൊപ്പം കോളജ് നിയോഗിച്ച രണ്ട് സുരക്ഷാജീവനക്കാരും സമരക്കാരെ തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. ഇത് ചോദ്യം ചെയ്തവരെ മർദിച്ചതിനു പിന്നാലെയാണ് സംഘർഷം. ഇരു കൂട്ടരും പരസ്പരം തമ്മിൽ തല്ലാന്‍തുടങ്ങിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിന് പിന്നാലെ സുരക്ഷാ ജീവനക്കാർക്കെതിരെ എസ്.എടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ദലിത് ലീഗ് പ്രവർത്തകർ ആവശ‍്യപ്പെട്ടു. മാർച്ചിൽ ഭൂരിഭാഗവും ദലിത് വിഭാഗത്തിലുള്ളവരായതിനാൽ അവരെ ക‍യ്യേറ്റം ചെയ്തതിന് നടപടിയെടുക്കണമെന്നും മറ്റ് പ്രതിഷേധങ്ങൾ നടന്നപ്പോൾ ഇല്ലാതിരുന്ന സുരക്ഷാജീവനക്കാരെ ദളിത് മാർച്ചിനിടയിൽ നിയമിച്ചതിൽ അസ്വഭാവികതയുണ്ടെന്നും സമരക്കാർ ഉന്നയിച്ചു.

ഏപ്രിൽ 10നാണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ നി​ല​യി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ഡി.​എ​സ്​ വി​ദ്യാ​ർ​ഥി നി​തി​നെ ക​ണ്ട​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ നി​തി​നെ മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ദ​ന്ത​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം.​കെ. റാം, ​അ​സോ. പ്ര​ഫ. ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി.

വ​കു​പ്പ് മേ​ധാ​വി​യു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. ജാ​തി​യു​ടെ​യും നി​റ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്.​ഒ.​ഡി അ​ധി​ക്ഷേ​പി​ച്ച​താ​യി നി​തി​ന്റെ പി​താ​വ് രാ​ജ​ന്‍ ആ​രോ​പി​ച്ചു. കു​ട്ടി​യെ ‘‘പു​ഴു​ത്ത പ​ട്ടി’’ എ​ന്നാ​ണ് വ​കു​പ്പ് മേ​ധാ​വി വി​ളി​ച്ചി​രു​ന്ന​തെ​ന്ന് അ​മ്മ ല​ത പ​റ​ഞ്ഞു. നിതിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു. അതേ സമയം നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ഇ​ൻ​സ്റ്റ​ന്റ് ഫ​ണ്ട്സ്’ ലോ​ൺ ആ​പ് ന​ട​ത്തി​പ്പു​കാ​രാ​യ മൂ​ന്നു​പേ​രെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി (32), ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ (28), ഹ​രി​യാ​ന ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് (54) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protest MarchdalitKannur Dental College Student Death
News Summary - "Death of Nithin Raj: Conflict erupts during Dalit League march to Anjarakandy Dental College"
Next Story