Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഡലുകളുടെ മരണം: റോയ് വയലാട്ടിനെ വീണ്ടും ചോദ്യം ചെയ്യും

text_fields
bookmark_border
no 18 hotel, models death
cancel

കൊച്ചി: മോഡലുകളുടെ ദുരൂഹ അപകട മരണവുമായി ബന്ധപ്പെട്ട് ഡി.ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. അറസ്​റ്റിലായ സൈജു തങ്കച്ച​െൻറയും റോയ് വയലാട്ടിെൻറയും മൊഴികൾ തമ്മിലുള്ള താരതമ്യ പരിശോധനയിൽ ശ്രദ്ധയിൽപെട്ട വൈരുധ്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

കേസിന്‍റെ മുന്നോട്ടുപോക്കിന് ഇരുവരും തമ്മിലുള്ള ലഹരി ഇടപാടുകളിൽ തെളിവും മൊഴികളും ഇനിയും ആവശ്യമുണ്ട്. സൈജുവിനെ അറിയാമെങ്കിലും ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ലെന്ന റോയിയുടെ മൊഴി ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ല.

ഇക്കാര്യത്തിലാണ് കൂടുതൽ വ്യക്തത വരുത്തേണ്ടത്. സൈജുവിെൻറ മൊബൈലിൽനിന്നും ശേഖരിച്ച ദൃശ്യങ്ങൾ റോയിയെ നേരിട്ട് കാണിച്ച് വിവരങ്ങൾ ചോദിച്ചറിയും. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചതോടെയാണ് നിർണായക തെളിവുകൾ നഷ്​ടമായത്. ഇതിൽ റോയിയും സൈജുവും ഒരുമിച്ചുള്ള ദൃശ്യങ്ങളുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death of Models: Roy will be questioned again
Next Story