അന്തർസംസ്ഥാന തൊഴിലാളിയുടെ മരണം: അപകടം ഉണ്ടാക്കിയത് കെ.എസ്.ആർ.ടി.സി മിന്നൽ ബസ്
text_fieldsപാലാ: കെ.എസ്.ആർ.ടി.സി ഡിപ്പോ കവാടത്തിൽ അന്തർ സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകടം സൃഷ്ടിച്ച് നിർത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു.പാലാ-കാസർകോട് റൂട്ടിൽ സർവിസ് നടത്തുന്ന പാലാ ഡിപ്പോയിലെ എ.ടി.സി 233 നമ്പർ കെ.എസ്.ആർ.ടി.സി മിന്നൽ ബസാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടം നടന്ന വിവരം ഡ്രൈവർ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇടിച്ച വാഹനം ഏതെന്ന് അറിയാഞ്ഞതിനെ തുടർന്ന് അമ്പതിലേറെ വാഹനങ്ങളിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തിയതിനെ തുടർന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അപകടത്തിൽ തമിഴ്നാട് ഉശിലംപെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം (രാജേഷ് -32) തൽക്ഷണം മരിച്ചു. പാലാ സ്റ്റാൻഡിലേക്ക് വന്നതും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി.
ഈ സമയത്ത് കാസർകോടിന് സർവിസ് നടത്തിയ മിന്നൽബസിൽ പരിശോധന നടത്താൻ കഴിഞ്ഞിരുന്നില്ല. ബസ് തിരികെ പാലാ ഡിപ്പോയിലെത്തിയ ശേഷം നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ടയറിൽ രക്തത്തിന്റെ അംശം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

