സ്ഥാനാർഥികളുടെ മരണം; രണ്ടിടത്ത് തെരഞ്ഞെടുപ്പ് മാറ്റി
text_fieldsതിരുവനന്തപുരം: സ്ഥാനാർഥികൾ മരിച്ചതിനാൽ രണ്ട് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരുവനന്തപുരം കോർപറേഷനിലെ വഴിഞ്ഞം, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിയത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിലും പായിമ്പാടത്തെ യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന കുഴഞ്ഞുവീണുമാണ് മരിച്ചത്.
വിഴിഞ്ഞത്ത് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. മൂത്തേടത്തേത് വ്യാഴാഴ്ചയും. മൂന്നു മാസത്തിനുള്ളിൽ ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തമെന്നാണ് ചട്ടം. എന്നു വേണമെന്നത് കമീഷൻ തീരുമാനിക്കും. ഇവിടങ്ങളിൽ മത്സരരംഗത്തുള്ള മറ്റു സ്ഥാനാർഥികൾക്ക് വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിവരില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

