ഒന്നരവയസ്സുകാരന്റെ മരണം; പീഡനവിവരം അറിഞ്ഞിട്ടും ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നടപടിയെടുത്തില്ലെന്ന്
text_fieldsതിരുവനന്തപുരം: നെടുമങ്ങാട്ട് കൊല്ലപ്പെട്ട ഒന്നരവയസുകാരനെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നേരത്തെ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന വിവരം പുറത്ത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ ഉത്തരവാദപ്പെട്ട ജീവനക്കാരനെ മാറ്റി. ദിവസങ്ങൾക്കുമുമ്പാണ് നെടുമങ്ങാട്ട് ഒന്നരവയസുകാരൻ രണ്ടാനച്ഛന്‍റെ മർദനമേറ്റ് മരിച്ചത്. കുഞ്ഞിന്‍റെ മുത്തശ്ശി റീന ഹെൽപ്ലൈനിൽ വിളിച്ച് പീഡനവിവരം അറിയിച്ചിരുന്നു. ഈ ഫോൺ ശബ്ദസന്ദേശം വാർത്ത വെബ്സൈറ്റാണ് പുറത്തുവിട്ടത്.
കഴിഞ്ഞ മേയ് മൂന്നിനാണ് റീന ഹെൽപ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചത്. പരാതി അറിയിച്ച് 26-ാമത്തെ ദിവസമാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. കുഞ്ഞിന്‍റെ മാതാവ് അഖിലയുടെ അമ്മയാണ് റീന. മർദനത്തിൽ കുഞ്ഞിന്‍റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിൽ വിളിച്ചത്. കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലുള്ളവർ തയാറായില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

