ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ
text_fieldsകോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിലെ നഴ്സ് മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിന്റെ നടത്തിപ്പ് പങ്കാളിയായിരുന്ന മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് വീട്ടിൽ എം.പി. നൗഷാദ് (47), മാനേജർ മലപ്പുറം കാടാമ്പുഴ പിലാത്തോടൻ വീട്ടിൽ അബ്ദുൽ റയീസ് (21) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഹോട്ടൽ ഉടമ, മുഖ്യ പാചകക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജാണ് മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

