ചാത്തന്നൂര്‍: നവജാതശിശുവിന്‍റെ മരണത്തില്‍ ഇരുട്ടില്‍ തപ്പി പൊലീസ്. നൂറോളം പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങള്‍, മൊബൈല്‍ ടവര്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
പ്രദേശവാസികളുള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല. പ്രദേശത്തെ ഓരോ വീട്ടിലെയും അംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലേക്കാണ് പൊലീസ് കടന്നത്.
കുട്ടിയെ കിട്ടിയ സ്ഥലത്ത് വിദഗ്ധസംഘം ഇതിനോടകം രണ്ടുതവണ പരിശോധന നടത്തിയിരുന്നു. നിലവില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.