Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേലിൽ മലയാളിയുടെ മരണം; ഔദ്യോഗിക സ്ഥിരീകരണത്തിനായി കേരളം കേന്ദ്രത്തെ സമീപിച്ചു

text_fields
bookmark_border
ഇസ്രായേലിൽ മലയാളിയുടെ മരണം; ഔദ്യോഗിക സ്ഥിരീകരണത്തിനായി കേരളം കേന്ദ്രത്തെ സമീപിച്ചു
cancel
camera_alt

പിണറായി വിജയൻ

തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി യുവാവ് മരിച്ചെന്ന വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കേരള സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തിന്റെ മരണകാരണമോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.

വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി നോർക്ക അധികൃതർ വ്യക്തമാക്കി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് നോർക്ക.ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയിൽ നിന്നാണ് മരണവിവരം ലഭിച്ചതെന്നും ഇതിൽ സ്ഥിരീകരണത്തിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും നോർക്ക അധികൃതർ ശനിയാഴ്ച പി.ടി.ഐയോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവാസി കൂട്ടായ്മകൾക്ക് മരണം സംബന്ധിച്ച ആദ്യ വിവരം ലഭിക്കുന്നത്. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലെ മലയാളി സംഘടനകളും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

മരണം യുദ്ധം മൂലമാണോ അതോ സ്വാഭാവികമാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മറുപടിക്കായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Death of a Malayali in Israel; Kerala approaches the Centre for official confirmation
Next Story