Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതൃഭൂമി മുൻ...

മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ  കെ.ജി. മുരളീധരൻ നിര്യാതനായി 

text_fields
bookmark_border
മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ  കെ.ജി. മുരളീധരൻ നിര്യാതനായി 
cancel
കോ​ട്ട​യം: ​​കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും മാ​തൃ​ഭൂ​മി ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റു​മാ​യി​രു​ന്ന കെ.​ജി. മു​ര​ളീ​ധ​ര​ൻ (65) നി​ര്യാ​ത​നാ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 

1982-ൽ ​മാ​തൃ​ഭൂ​മി​യി​ൽ സ​ബ്​ എ​ഡി​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ന്യൂ​ഡ​ൽ​ഹി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു. കേ​ര​ള പ്ര​സ് അ​ക്കാ​ദ​മി വൈ​സ്​ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. മാ​തൃ​ഭൂ​മി കോ​ട്ട​യം യൂ​നി​റ്റി​ൽ​നി​ന്ന്​ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യാ​ണ്​ വി​ര​മി​ച്ച​ത്. തു​ട​ർ​ന്ന്​ എ​ൻ.​എ​സ്.​എ​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 

സി​സ്​​റ്റ​ർ അ​ഭ​യ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1999 ആ​ഗ​സ്​​റ്റി​ൽ മാ​തൃ​ഭൂ​മി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘സി.​ബി.​ഐ എ​ഴു​താ​ത്ത ഡ​യ​റി​ക്കു​റി​പ്പു​ക​ൾ’ പ​ര​മ്പ​ര​ക്ക്​ അ​ന്വേ​ഷ​ണാ​ത്​​മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള തോ​പ്പി​ൽ ര​വി അ​വാ​ർ​ഡ് ല​ഭി​ച്ചു. സി​ഡ്നി ഒ​ളി​മ്പി​ക്സ്, സോ​ൾ ഗെ​യിം​സ്, റി​ല​യ​ൻ​സ് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ്, ഇ​ൻ​ഡി​പ്പെ​ൻ​ഡ​ൻ​സ് ക​പ്പ്, കൊ​ളം​ബോ ഏ​ഷ്യാ​ക്ക​പ്പ്, ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്​ തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ണി​മ​ല ക​ട​യ​നി​ക്കാ​ട് കു​ള​ത്തു​ങ്ക​ൽ അ​മ്പാ​ടി വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഷീ​ല സി. ​പി​ള്ള (ക​റു​ക​ച്ചാ​ൽ എ​ൻ.​എ​സ്.​എ​സ് ഹൈ​സ്കൂ​ൾ മു​ൻ അ​ധ്യാ​പി​ക). മ​ക്ക​ൾ: ന​ന്ദ​ഗോ​പാ​ൽ, മീ​ര നാ​യ​ർ (അ​സി.​ പ്ര​ഫ​സ​ർ, എ​ൻ.​എ​സ്.​എ​സ് കോ​ള​ജ്, രാ​ജ​കു​മാ​രി) മ​രു​മ​ക്ക​ൾ: സൂ​ര​ജ് മാ​ധ​വ​ൻ, പൗ​ളി​ന സ്മി​ഗ​ർ (പോ​ള​ണ്ട്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmathrubhumimalayalam newskg muraleedaran
News Summary - death kg muraleedaran- Kerala news
Next Story