വയോധിക പുഴയില്‍ മുങ്ങി മരിച്ചനിലയില്‍
text_fieldsകൊടകര: മറ്റത്തൂരില്‍ വയോധികയെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മറ്റത്തൂര്‍ പുതുശേരി വീട്ടില്‍ മാധവെൻറ ഭാര്യ കാർത്യായനിയാണ് (അമ്മിണി ടീച്ചര്‍ -69) മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുറുമാലി പുഴയിലെ മറ്റത്തൂര്‍ കൈമുക്ക് കടവിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇവരെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലായിരുന്നു. പുഴയോരത്ത് വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പുഴയില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കൊടകര സി.ഐ കെ. സുമേഷിെൻറ നേതൃത്വത്തില്‍ മേൽനടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രളയസമയത്ത് പുഴ കവിഞ്ഞൊഴുകി ഇവരുടെ വീട് മുങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മകള്‍: രേഖ. മരുമകന്: വിജു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.