ആന ചെരിയൽ സർവകാല റെക്കോഡിൽ
text_fieldsതൃശൂർ: കേരളത്തിൽ നാട്ടാനകളുടെ മരണത്തിൽ സർവകാല റെക്കോഡ്. 10 മാസത്തിനിടെ 29 ആനകളാണ് െചരിഞ്ഞത്. പത്തു വർഷത്തിനിടയിലെ ആനകളിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 10 വർഷത്തിനിടെ 248 ആനകൾ കേരളത്തിൽ ചരിഞ്ഞതെന്നാണ് വനംവകുപ്പിെൻറ കണക്ക്.
കേരളത്തിലേക്ക് ആനക്കടത്ത് പൂർണമായും നിലച്ചതോടെ നാട്ടാനകളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. 2010ൽ 702 ആനകൾ ഉണ്ടായിരുന്നത് ഇപ്പോൾ 371 ആയി കുറഞ്ഞു. 2017ൽ 20ഉം, 2016ൽ 24ഉം ആനകൾ െചരിഞ്ഞിരുന്നു. ഈ മാസം മാത്രം ആലപ്പുഴ, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ആനകൾ ചരിഞ്ഞു. ഏറ്റവും ഒടുവിൽ ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ രാമുവാണ് ചൊവ്വാഴ്ച ചരിഞ്ഞത്. മദപ്പാടിൽ നിന്നും കെട്ടഴിച്ചിരുന്ന രാമു ക്ഷീണിതനായി തളർന്ന് വീഴുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എരണ്ടക്കെട്ടും, വൃത്തിഹീനമായ അന്തരീക്ഷത്തിലെ നിൽപ്പും ആനകളെ അസുഖ ബാധിതരാക്കുന്നുവെന്ന് ആന ചികിത്സകർ പറയുന്നു.
പുറത്ത് കാണുന്ന രോഗം ചികിത്സിക്കാമെന്നല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന നിസ്സഹായാവസ്ഥയാണ് അധികൃതർക്ക്. എന്നാൽ ആനകളുടെ രോഗാവസ്ഥ കണ്ടെത്തുകയും അവക്ക് ഫലപ്രദമായ ചികിത്സ നൽകുന്നതിനുള്ള വിദഗ്ധർ ഇല്ലെന്ന വിമർശനം ആനപ്രേമികളും ഉന്നയിക്കുന്നു. ആനപരിപാലനത്തിന് കർശന നിർദേശങ്ങളുണ്ടെങ്കിലും അത് പാലിക്കുന്നവർ വിരളമാണെന്ന് വനംവകുപ്പും പറയുന്നു. എറണാകുളത്ത് ആനയെ മർദിച്ച് കൊലപ്പെടുത്തിയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്തു വന്നതോടെ ആനകളുടെ ചികിത്സയും ഇപ്പോൾ സംശയനിഴലിലാണ്.
തൃശൂരിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ആനകൾ ചെരിഞ്ഞത്. ഒമ്പതെണ്ണം. കോട്ടയം-എട്ട്, പാലക്കാട്-മൂന്ന്, എറണാകുളം-നാല്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് ചരിഞ്ഞത്.
കൊമ്പൻ രാമു ചെരിഞ്ഞു
ഗുരുവായൂർ: ദേവസ്വം ആനത്താവളത്തിലെ കൊമ്പൻ രാമു ചെരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു അന്ത്യം. 52 വയസ്സാണ് . 20 വർഷം മുമ്പ് പഴുപ്പ് ബാധിച്ച് ഒരു കൊമ്പ് നഷ്ടപ്പെട്ടിരുന്നു. മദപ്പാടിൽ തളച്ചിരുന്ന ആനയെ ഈ മാസം 21നാണ് അഴിച്ചത്. അവശനായിരുന്ന ആന 26ന് രാവിലെ കിടപ്പിലായി.
െക്രയിൻ ഉപയോഗിച്ച് എഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ കഴിഞ്ഞില്ല. രാമുവിെൻറ വിയോഗത്തോടെ ആനത്താവളത്തിലെ അംഗ സംഖ്യ 48 ആയി. 64 വരെ ആനകൾ ഉണ്ടായിരുന്നതിൽ നിന്നാണ് 48ലേക്ക് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
