Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വാക്​സിനെ...

കോവിഡ്​ വാക്​സിനെ തുടർന്ന്​ മരണം: കേന്ദ്രസർക്കാറിനോട്​ ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
highcourt
cancel

കൊച്ചി: കോടതി ഉത്തരവ്​ നിലവിലുണ്ടായിട്ടും കോവിഡ് വാക്‌സിനെടുത്തതിനെ തുടർന്ന് മരിച്ചവരെ തിരിച്ചറിയാനും ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാനും പ്രത്യേക ശിപാർ​ശകളൊന്നുമില്ലെന്ന നിലപാട്​ സംബന്ധിച്ച്​ ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ​ വിശദീകരണം തേടി. നഷ്ടപരിഹാരത്തിന്​ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്ന കോടതി ഉത്തരവുണ്ടായിരിക്കെ ഇതിന്​ വിരുദ്ധമായ വിശദീകരണം നൽകാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ വി.ജി. അരുൺ വിശദീകരണം തേടിയത്​. കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെ തുടർന്നുള്ള മരണങ്ങൾ സ്ഥിരീകരിക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റി മൂന്നുമാസത്തിനകം മാർഗനിർദേശം രൂപവത്​കരിക്കണമെന്ന 2022 സെപ്റ്റംബർ ഒന്നിലെ​ ഇടക്കാല ഉത്തരവ്​ നടപ്പാക്കാത്തതിനെതി​രെ എറണാകുളം തമ്മനം സ്വദേശി കെ.എ. സയീദ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

ഭർത്താവ് അബ്‌ദുന്നാസർ കോവിഡ് വാക്‌സിനേഷനെ തുടർന്ന് മരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം തേടി സയീദ നൽകിയ ഹരജിയിലാണ്​ ​നേരത്തേ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്​. നഷ്ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാധ്യതയുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു​.

കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്രസർക്കാറിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ നൽകിയ സത്യവാങ്​മൂലത്തിലെ 24ാം ഖണ്ഡികയിലാണ്​ കോടതി വിശദീകരണം തേടാനിടയായ പരാമർശമുള്ളത്​. സൗജന്യമായാണ്​ വാക്സിൻ വിതരണം നടത്തിയതെന്നും സ്വമേധയാ സ്വീകരിക്കാനുള്ള അവസരം നൽകിയിരുന്നുവെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ, വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന്​ ദൂഷ്യഫലങ്ങളുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ്​ കേന്ദ്രത്തിന്‍റെ തീരുമാനം. ഈ നയത്തിൽ മാറ്റംവരുത്താനുള്ള ശിപാർശകളൊന്നും പരിഗണനയിലില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. എന്നാൽ, ഈ വാദംതന്നെ കോടതിയലക്ഷ്യമാ​ണെന്ന്​ ഹരജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കോടതി ഉത്തരവ്​ നിലവിലുണ്ടായിട്ടും ശിപാർശകളില്ലെന്ന തരത്തിൽ സത്യവാങ്​മൂലം നൽകാനിടയായതിന്‍റെ കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടത്​​. ഇത്​ മൂന്നാഴ്ചക്കകം നൽകാൻ നിർദേശിച്ച കോടതി, ആഗസ്റ്റ്​ രണ്ടിലേക്ക്​​ ഹരജി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtcentral governmentCovid Vaccine
News Summary - Death due to covid vaccine: High court seeks explanation from central government
Next Story