ഡോക്ടറുടെ മരണം: ആർ.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ഡോ. മേരി റെജിയുടെ മരണത്തില്‍ ആർ.സി.സിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സാധ്യമാകുന്ന ചികിത്സകളെല്ലാം അവർക്ക് നല്‍കിയിരുന്നു. മേരി റെജി അതിഗുരുതരാവസ്ഥയിലായിരുെന്നന്നും ആര്.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആർ.സി.സിയുടെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് തെൻറ ഭാര്യ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് ഡോ. റെജി ജേക്കബിെൻറ പരാതി. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആർ.സി.സി അഡീഷനല്‍ ഡയറക്ടര്‍ ഡോ. രാംദാസ് അധ്യക്ഷനായ സമിതി ആഭ്യന്തര അന്വേഷണം നടത്തിയത്. ഡോക്ടര്‍മാര്‍ക്ക് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന കണ്ടെത്തലാണ് സമിതി നടത്തിയിട്ടുള്ളത്. റെജി ജേക്കബിെൻറ ആരോപണങ്ങളെ പൂര്‍ണമായും സമിതി തള്ളിക്കളഞ്ഞിട്ടുമുണ്ട്.
ഡോ. മേരിയുടെ രോഗം ഭേദമാകാനുള്ള സാധ്യത കുറവാണെന്ന് കൃത്യമായി ബോധിപ്പിച്ചിരുന്നു. വയർ തുറന്നുളള ശസ്ത്രക്രിയ ചെയ്യേണ്ടി വന്ന സാഹചര്യം ഉള്‍പ്പെടെ അതത് സമയങ്ങളില്‍ എല്ലാ കാര്യങ്ങളും ഭർത്താവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. രോഗി എന്നതിനൊപ്പം ഡോക്ടര്‍ എന്ന പരിഗണനയും നല്കി. ചികിത്സയില്‍ പിഴവോ നീതി നിഷേധമോ ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സമിതിയുടെ അന്വേഷണം വെറും പ്രഹസനമാണെന്ന് ഡോ. റെജി ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആരോപണം അവര്‍തന്നെ അന്വേഷിക്കുന്നതിെൻറ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്ക്കും മനസ്സിലാകും. പരാതിക്കാരനായ തന്നോട് ഇതുവരെ ഒരു പ്രതികരണവും ആരായുകയോ പരാതി കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
