പകർച്ചവ്യാധി മരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാനതല ഡെത്ത് ഒാഡിറ്റ് സമിതി
text_fieldsതിരുവനന്തപുരം: പകർച്ചവ്യാധി മരണങ്ങളുടെ യഥാർഥ കാരണങ്ങൾ കെണ്ടത്താനും മരണങ്ങ ൾ ആവർത്തിക്കപ്പെടുന്നത് ഒഴിവാക്കാനും സംസ്ഥാനതലത്തിൽ ഡെത്ത് ഒാഡിറ്റ് സമിതി ക്ക് ആരോഗ്യവകുപ്പ് രൂപം നൽകി. ആവശ്യമെങ്കിൽ മരിച്ചയാളെ സംബന്ധിക്കുന്ന വിവരങ്ങൾ ബന്ധുക്കളിൽനിന്ന് ശേഖരിക്കുന്ന വെർബൽ ഒാേട്ടാപ്സിയും അത്യാവശ്യ ഘട്ടങ്ങളിൽ പോ സ്റ്റ്മോർട്ടം രീതിയല്ലാതെയുള്ള മെഡിക്കൽ ഒാേട്ടാപ്സിയും സ്വീകരിക്കാനും തീരു മാനിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങൾ കൈകാര്യംചെയ്യുന്ന ഒമ്പത് ഡോക്ടർമാരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിച്ചു.
പകർച്ചവ്യാധി മരണങ്ങളിൽ പനിമരണങ്ങളാണ് അധികവും. പനി രോഗലക്ഷണമാണെന്നും മരണകാരണമല്ലെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ‘ഫീവർ ഡെത്ത്’ എന്നൊരു പട്ടികയില്ല. എന്നാൽ കേരളത്തിൽ ആരോഗ്യവകുപ്പിെൻറ കണക്കിൽ കൂടുതൽ മരണങ്ങൾ ഉണ്ടായത് ‘പനി’ മൂലമാണ്. രോഗിമരിച്ചാൽ കാരണം എന്താണെന്ന് കണ്ടെത്താതെ അത് ‘ഫീവർ ഡെത്ത്’ എന്ന ഗണത്തിൽപെടുത്തുന്നതിനാലാണിത്.
കഴിഞ്ഞ വർഷംതന്നെ മറ്റ് പകർച്ചവ്യാധി മരണങ്ങളേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് പനി മരണങ്ങളാണ്. 63 പേരാണ് പനി മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത്. 30 ലക്ഷത്തോളം പേർ പനിക്ക് ചികിത്സതേടുകയും ചെയ്തു. എന്നാൽ 63 പേർ മരിക്കാനിടയായതിെൻറ ശരിക്കുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
മുൻവർഷങ്ങളിലും പനിമരണങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ഇക്കൊല്ലം ഇതുവരെ 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടുലക്ഷത്തിലധികം പേർ പനി ബാധിച്ച് ചികിത്സതേടുകയും ചെയ്തു. ഇക്കാര്യങ്ങൾ ഗൗരവമായി കണ്ടാണ് ആരോഗ്യവകുപ്പ് ഡെത്ത് ഒാഡിറ്റ് സമിതിക്ക് രൂപംനൽകിയത്. സമിതി മാസത്തിലൊരിക്കൽ സംസ്ഥാന സർവൈലൻസ് യൂനിറ്റിൽ യോഗം ചേർന്ന് ജില്ലകളിൽ നിന്നും ലഭിക്കുന്ന ഡെത്ത് ഇൻെവസ്റ്റിഗേഷൻ റിേപ്പാർട്ട് പരിശോധിക്കും. തുടർന്ന് മരണത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങൾ കണ്ടെത്തി സർവൈലൻസ് ഒാഫിസർക്ക് (അഡീഷനൽ ഡയറക്ടർ-പൊതുജനാരോഗ്യം) റിപ്പോർട്ട് സമർപ്പിക്കണം.
മരണകാരണം കെണ്ടത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ വെർബൽ ഒാേട്ടാപ്സി ഉൾപ്പെടെ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. സെൽവരാജൻ ചെട്ടിയാർ, പീഡിയാട്രിക് വിഭാഗം അസി. പ്രഫ. ഡോ.ഷീജ സുഗുണൻ, മൈക്രോബയോളജി അസോ. പ്രഫ. ഡോ. ജ്യോതി, കമ്യൂണിറ്റി മെഡിസിൻ അസോ. പ്രഫ. ഡോ. ടോണി ലോറൻസ്, പൊതുജനാരോഗ്യം അസി. ഡയറക്ടർ ഡോ. അനിൽ, ജനറൽ ആശുപത്രിയിെല ഡോ. ശ്യാം സുന്ദർ, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോ. ബെനറ്റ് സൈല, പി.എച്ച് ലാബ് മൈക്രോ ബയോളജിസ്റ്റ് ഡോ. രേണു, ആരോഗ്യവകുപ്പ് ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. സുമി എന്നിവരാണ് സമിതിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
