Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

'സഹിക്കുന്നു...നീതിക്കായി കാത്തിരിക്കുന്നു'; ഫാത്തിമ ലത്തീഫി​െൻറ മരണത്തിന് ഒരാണ്ട് തികയുമ്പോഴും നീതി ലഭിക്കാതെ കുടുംബം

text_fields
bookmark_border
സഹിക്കുന്നു...നീതിക്കായി കാത്തിരിക്കുന്നു; ഫാത്തിമ ലത്തീഫി​െൻറ മരണത്തിന് ഒരാണ്ട് തികയുമ്പോഴും നീതി ലഭിക്കാതെ കുടുംബം
cancel

കൊ​ല്ലം: ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് കൊ​ല്ലം ര​ണ്ടാം​കു​റ്റി പ്രി​യ​ദ​ർ​ശി​നി ന​ഗ​റി​ൽ കീ​ലോം​ത​റ​യി​ൽ ല​ത്തീ​ഫി​െൻറ മ​ക​ൾ ഫാ​ത്തി​മ​യെ ചെ​ന്നൈ ഐ.​ഐ.​ടി ഹോ​സ്​​റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച കേ​സി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും നീ​തി​ക്കാ​യി ക്ഷ​മി​ച്ചും സ​ഹി​ച്ചും കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം.

രാ​ജ്യ​ത്തെ ഉ​ന്ന​ത അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ബി.​ഐ അ​ന്വേ​ഷി​ച്ചി​ട്ടും മ​ക​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 'ഞ​ങ്ങ​ളെ​ല്ലാം സ​ഹി​ക്കു​ന്നു. നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു, നീ​തി​ക്കാ​യി മ​നു​ഷ്യ​ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ഞാ​ൻ ചെ​യ്തു -ഒ​രു വ​ർ​ഷം ക​ഴി​യു​മ്പോ​ഴും മ​ക​ളു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ൾ മ​റ​യ​ത്തു​ത​ന്നെ നി​ൽ​കു​ന്ന വേ​ദ​ന​യോ​ടെ ല​ത്തീ​ഫ് പ​റ​ഞ്ഞു.

കേ​സ് ഏ​റ്റെ​ടു​ത്ത സി.​ബി.​ഐ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടി​ല്ല. ലോ​ക്ഡൗ​ൺ കാ​ര​ണം ഐ.​ഐ.​ടി അ​ട​ച്ചി​ട്ട​തി​നാ​ൽ തു​ട​ര​ന്വേ​ഷ​ണം വൈ​കു​ന്നെ​ന്നും ഉ​ട​ൻ മൊ​ഴി​യെ​ടു​ക്കാ​ൻ എ​ത്തു​മെ​ന്നും ന​വം​ബ​ർ ര​ണ്ടി​ന് ഡി​വൈ.​എ​സ്.​പി വി​ളി​ച്ച​റി​യി​ച്ച​താ​ണ് ഇ​തു​വ​രെ വീ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി.

മ​ദ്രാ​സ് ഐ.​ഐ.​ടി​യു​ടെ ഹ്യു​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് കോ​ഴി​സി​നു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കോ​ടെ​യാ​യി​രു​ന്നു ഫാ​ത്തി​മ​യു​ടെ പ്ര​വേ​ശ​നം. സി​വി​ൽ സ​ർ​വി​സ് സ്വ​പ്ന​വു​മാ​യി പ​ഠ​ന​ത്തി​നെ​ത്തി​യ ഫാ​ത്തി​മ​ക്ക് പ​ക്ഷേ വി​ധി കാ​ത്തു​വെ​ച്ച​ത് മ​റ്റൊ​ന്നാ​യി​രു​ന്നു. ത‍െൻറ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ മൊ​ബൈ​ൽ ഫോ​ണി​ൽ കു​റി​പ്പ് എ​ഴു​തി​വെ​ച്ചാ​ണ് ഫാ​ത്തി​മ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ധ്യാ​പ​ക​രു​ടെ മാ​ന​സി​ക പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി ത​ല​ത്തി​ൽ വ​രെ പ​രാ​തി എ​ത്തി​യി​ട്ടും അ​ധ്യാ​പ​ക​ർ ഇ​ന്നും ഐ.​ഐ.​ടി​യി​ൽ സു​ര​ക്ഷി​ത​രാ​ണ്. ത​മി​ഴ്നാ​ട് കോ​ട്ടൂ​ർ​പു​രം പൊ​ലീ​സ് എ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ല. പ​രാ​തി​യെ തു​ട​ർ​ന്ന്​ കേ​സ് ചെ​ന്നൈ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. എം.​പി​മാ​ർ ഒ​പ്പി​ട്ട നി​വേ​ദ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ കു​ടും​ബം സ​മീ​പി​ച്ച​തോ​ടെ​യാ​ണ് കേ​സ് സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത്.

ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം നി​ല​ച്ച​തോ​ടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി മു​ഖേ​നെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് വീ​ണ്ടും ക​ത്ത് ന​ൽ​കി പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബം. ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ആ​യി​ഷ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​യാ​ണി​പ്പോ​ൾ.

Show Full Article
TAGS:Fathima Latheef Fathima Latheef Death chennai IIT 
News Summary - death anniversary of fathima latheef no progress in CBI probe
Next Story