ഉംറ കഴിഞ്ഞ് മടങ്ങവെ എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഅങ്കമാലി: കുടുംബ സമേതം ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലത്തെിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം കുന്നുകര വയല്‍ക്കര തെക്കേതുമ്പരത്ത് വീട്ടില്‍ പരേതനായ അബ്ദു മുല്ലാക്കയുടെ മകന്‍ കുഞ്ഞുമുഹമ്മദാണ് (85) മരിച്ചത്. ഫെബ്രുവരി 28നാണ് കുഞ്ഞുമുഹമ്മദും ഭാര്യയും മരുമകള്‍ റസീനയും ഒരുമിച്ച് ഉംറക്ക് പോയത്. ചൊവ്വാഴ്ച രാത്രി മൂവരും നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലത്തെിയപ്പോള്‍ കുഞ്ഞുമുഹമ്മദിന് നെഞ്ച് വേദന അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു.
മൃതദേഹം ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി. മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയുമാണ്. ഭാര്യയും മരുമകളും പിന്നീട് നാട്ടിലേക്ക് മടങ്ങി. ഭാര്യ: ആലുവ കടൂപ്പാടം മട്ടപ്പുറം വീട്ടില്‍ പരേതനായ അഹമ്മദുണ്ണിയുടെ മകള്‍ ആമിന. മക്കള്‍: അബ്ദുല്‍സലാം, അബ്ദുറഹ്മാന്‍, അബ്ദുല്‍വാഹിദ് (സൗദി), ബുഷറ, ഉമൈബ, മുഹമ്മദലി (ദുബായ്), ഐശാബീവി. മറ്റ് മരുമക്കള്‍: സെറീന, സല്‍മ, മുഹമ്മദ് അഷറഫ്, ജലീല്‍, സൈറ, ആന്‍സാര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.