Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവകുപ്പ് വിഭജനം...

വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ, ആരോഗ്യവും ദേവസ്വവും കെ. മുരളീധരന്, റവന്യൂ അനിൽ കുമാറിന്

text_fields
bookmark_border
വകുപ്പ് വിഭജനം പൂർത്തിയായി; ഫിഷറീസ് ലീഗിന് തന്നെ, ആരോഗ്യവും ദേവസ്വവും കെ. മുരളീധരന്, റവന്യൂ അനിൽ കുമാറിന്
cancel

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. പട്ടിക ഗവർണർക്ക് കൈമാറി. റോണി എം. ജോർജിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം. ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് തന്നെ. വി.ഇ. അബ്ദുൽ ഗഫൂർ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. ഫിഷറീസ് വകുപ്പിൽ കോൺഗ്രസും ലീഗും ധാരണയിലെത്താത്തതു കൊണ്ടാണ് പട്ടിക വൈകുന്നതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

അവസാന നിമിഷം വരെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഉറപ്പിച്ച റവന്യൂ വകുപ്പ് അനിൽകുമാറിന് ലഭിച്ചു. പകരം സണ്ണി ജോസഫിന് വൈദ്യുതി നൽകി. ആരോഗ്യവകുപ്പും ദേവസ്വവും കെ. മുരളീധരൻ കൈകാര്യം ചെയ്യും. ദേവസ്വം വകുപ്പ് കെ. മുരളീധരനിൽ നിന്ന് മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിരുന്നു. ഒ.ജെ ജനീഷ് യുവജന ക്ഷേമവും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഐ.ടി, വ്യവസായ വകുപ്പുമാണ്. മുഖ്യമന്ത്രി ധനവകുപ്പിന് പുറമെ നിയമം തുറമുഖം, പൊതുഭരണം എന്നിവ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും.

പി.സി. വിഷ്ണുനാഥിന് ടൂറിസം, സാംസ്‌കാരികം, സിനിമ വകുപ്പുകളാണ് നൽകിയത്. ബിന്ദു കൃഷ്ണ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യും. പൊതുവിദ്യാഭ്യാസം, ഹജ്ജ് എന്നിവ അഡ്വ. എൻ. ഷംസുദ്ദീൻ കൈകാര്യം ചെയ്യും. പൊതുമരാമത്ത് പി.കെ. ബഷീറിനും തദ്ദേശ വകുപ്പ് കെ.എം. ഷാജിക്കുമാണ്. ടി. സിദ്ദിഖ് കൃഷി വകുപ്പും കെ.എ. തുളസി പട്ടിക ജാതി, പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പും കൈകാര്യം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അനൂപ് ജോസഫ് കൈകാര്യം ചെയ്യും. ഷിബു ബേബി ജോണിന് വനം വകുപ്പും മോൻസ് ജോസഫിന് ജലസേചന വകുപ്പും ആണ് നൽകിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാംദിവസമാണ് വകുപ്പുകളിൽ തീരുമാനമായത്.

മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി -വി.ഡി. സതീശൻ

ധനകാര്യം, പൊതുഭരണം, നിയമം, ആസൂത്രണം, തുറമുഖം, ലോട്ടറി, സ്റ്റേറ്റ് ഇൻഷുറൻസ്, ശാസ്ത്രം-സാങ്കേതികം, ശാസ്ത്ര സ്ഥാപനങ്ങൾ, ദുരന്തനിവാരണം, നോർക്ക, മലിനീകരണ നിയന്ത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, പി.ആർ.ഡി, ദുരിതാശ്വാസം, സ്റ്റേറ്റ് ഓഡിറ്റ്, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, നാഷനൽ സേവിങ്സ്, സ്റ്റോഴ്സ് പർച്ചേസ്, കൊമേഴ്സ്യൽ ടാക്സ്-കാർഷിക ആദായനികുതി-ട്രഷറികൾ, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റാമ്പ്സ് -സ്റ്റാമ്പ് ഡ്യൂട്ടീസ്, ഓൾ ഇന്ത്യ സർവിസസ്, തെരഞ്ഞെടുപ്പ്, സൈനിക ക്ഷേമം, നീതി നിർവ്വഹണം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, അന്തർസംസ്ഥാന നദീജലം, കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, റെയിൽവേ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, പോസ്റ്റൽ-ടെലഗ്രാഫ്, മറ്റ് അടിയന്തര നയപരമായ കാര്യങ്ങൾ.

രമേശ് ചെന്നിത്തല

ആഭ്യന്തരം, വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ, കയർ.

പി.കെ. കുഞ്ഞാലിക്കുട്ടി

വ്യവസായം, വാണിജ്യം, ഐ.ടി, നിർമിത ബുദ്ധി, സ്റ്റാർട്ടപ്പുകൾ, മൈനിങ് ആന്‍റ് ജിയോളജി, കൈത്തറി.

സണ്ണി ജോസഫ്

വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യങ്ങൾ, അനെർട്ട്

കെ. മുരളീധരൻ

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം

എൻ. ഷംസുദ്ദീൻ

പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമം

എ.പി. അനിൽകുമാർ

റവന്യൂ, സർവ്വേ ആൻഡ് ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം

പി.സി. വിഷ്ണുനാഥ്

ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാദമി, കലാകാരൻമാരുടെ ക്ഷേമനിധി

എം. ലിജു

സഹകരണം, എക്സൈസ്

റോജി എം. ജോൺ

ഉന്നത വിദ്യാഭ്യാസം (കൊളീജിയറ്റ്, ടെക്നിക്കൽ), സർവകലാശാലകൾ, എൻ.സി.സി, അസാപ്, എൻട്രൻസ് പരീക്ഷ.

കെ.എം. ഷാജി

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ, നഗരാസൂത്രണം, ഗ്രാമവികസനം, കിലെ

പി.കെ. ബഷീർ

പൊതുമരാമത്ത്

ഷിബു ബേബി ജോൺ

വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം,

സി.പി. ജോൺ

ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം

ടി. സിദ്ദീഖ്

കൃഷി, മണ്ണ് പര്യവേക്ഷണവും സംരക്ഷണവും, കാർഷിക സർവകലാശാല, വെയർ ഹൗസിങ് കോർപറേഷൻ.

കെ.എ. തുളസി

പട്ടികജാതി-പട്ടികവർഗം, പിന്നാക്ക വിഭാഗ വികസനം

ബിന്ദു കൃഷ്ണ

തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, വനിതാ ശിശു വികസനം, ക്ഷീരസഹകരണ സംഘങ്ങൾ, കേരള വെറ്റിനറി സർവകലാശാല

ഒ.ജെ. ജനീഷ്

കായികം, യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ്, പുരാരേഖ

വി.ഇ. അബ്ദുൽഗഫൂർ

ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, സാമൂഹിക നീതി

മോൻസ് ജോസഫ്

ജലസേചനം, ഭൂഗർഭജലം, ജലവിതരണവും ശുചിത്വവും, ഭവനം

അനൂപ് ജേക്കബ്:

ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യം, ലീഗൽ മെട്രോളജി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentKerala MinistrydepartmentsLatest News
News Summary - deapartment allocated to kerala ministers
Next Story