You are here

1,71,053 വോട്ടി​െൻറ ഭൂരിപക്ഷം; ഇടുക്കിയുടെ ‘രാജാവായി’ ഡീൻ

  • തിരുത്തിയത്​ പി.ജെ. കുര്യ​െൻറ റെക്കോഡ്​

16:57 PM
23/05/2019
Dean-Kuriakose

തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസി​​െൻറ ഗംഭീര തിരിച്ചുവരവിൽ ‘രാജാവായി’ ഡീൻ കുര്യാക്കോസ്​. കഴിഞ്ഞ തവണ അട​ിതെറ്റിയ കോൺഗ്രസി​​െൻറ തിരിച്ചുവരവ്​ 1,71,053 ഭൂരിപക്ഷത്തിലായതോടെയാണിത്​. സംസ്​ഥാന​ത്ത്​ നാലാമത്തെ  ഭൂരിപക്ഷം. ഇത്​ യു.ഡി.എഫ്​ കണക്കാക്കിയ ഒരുലക്ഷത്തിനുമപ്പുറമായി അവരെത്തന്നെ അമ്പരപ്പിച്ചു. സി.പി.ഐ നേതാവ് സി.എ. കുര്യനെ 1,30,624 വോട്ടിന് പരാജയപ്പെടുത്തി പി.ജെ. കുര്യൻ സ്വന്തമാക്കിയ റെക്കോഡാണ്​ തകർത്തത്​. ഇന്ദിര ഗാന്ധിയുടെ രക്​തസാക്ഷിത്വത്തിന്​ പിന്നാലെയെത്തിയ തെരഞ്ഞെടുപ്പിലെ തരംഗം​ കുര്യന്​ തുണയാവുകയായിരുന്നു​. കഴിഞ്ഞതവണ തന്നെ തോൽപിച്ച ജോയ്​സ്​ ജോർജിനെ മൂന്നിരട്ടിയിലധികം വോട്ടി​​െൻറ ഭൂരിപക്ഷത്തിലുമാണ്​ ഡീൻ പരാജയപ്പെടുത്തിയത്​.

ഇടുക്കിയിൽ എന്നും വലിയ ഭൂരിപക്ഷം നേടിയത്​ കോൺഗ്രസ്​ സ്​ഥാനാർഥികൾ തന്നെ. പി.ജെ. കുര്യനു പിന്നാലെ പാലാ കെ.എം. മാത്യു 91,479 വോട്ടിനും ആദ്യ വിജയി സി.എം. സ്​റ്റീഫൻ 79,257 വോട്ടിനും പി.ടി. തോമസ്​ 74,796 വോട്ടിനുമാണ്​ വിജയിച്ചത്​.കോൺഗ്രസിൽനിന്നല്ലാതെ വിജയിച്ച ഫ്രാൻസിസ്​ ജോർജിനും ജോയ്​സ്​ ജോർജിനും​ യഥാക്രമം 69384, 50542 വീതമായിരുന്നു ഭൂരിപക്ഷം​. ആദ്യ ഇടതുവിജയിയായ എം.എം. ലോറൻസിന്​ ലഭിച്ചത് 7033 വോട്ടി​​െൻറ മാത്രം ഭൂരിപക്ഷം. 

 മൂവാറ്റുപുഴ ഏനാനിക്കൽ വീട്ടിൽ എ.എം. കുര്യാക്കോസി​​െൻറയും റോസമ്മയു​െടയും രണ്ടാമത്തെ മകനായ ഡീൻ യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറാണ്​. കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. തൊടുപുഴ ന്യൂമാൻ കോളജ്​, മൂലമറ്റം സ​െൻറ്​ ജോസഫ്​സ്​ കോളജ് എന്നിവിടങ്ങളിൽനിന്ന്​ പ്രീഡിഗ്രി, ബിരുദം എന്നിവ കരസ്​ഥമാക്കിയ ഡീൻ, എം.ജി സർവകലാശാലയിൽനിന്ന് ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് പൊളിറ്റിക്‌സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്​. ഇപ്പോൾ സെൻട്രൽ യൂനിവേഴ്‌സിറ്റി ഓഫ് കേരളയിൽ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പോളിറ്റിക്‌സിൽ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. 

ഇടുക്കിയുടെ മനസ്സിന്​ നന്ദി -​ഡീൻ
തൊടുപുഴ: വോട്ടർമാർക്കും സഹപ്രവർത്തകർക്കും​ നന്ദി പറഞ്ഞ്​ ഡീൻ കുര്യാക്കോസ്​. ഇടുക്കിയുടെ ജനമനസ്സ്​​ നൽകിയ സ്​നേഹസമ്മാനത്തിന്​ നന്ദി പറയുന്നു. ഇടുക്കിക്കാർ എന്നിൽ അർപ്പിച്ച വിശ്വാസത്തി​​െൻറ വിജയമാണിത്​​. ജാതിമതരാഷ്​ട്രീയ ഭേദ​മന്യേ ഒാരോരുത്തരുടെയും നീതിപൂർവമായ ആവശ്യങ്ങളിൽ കൂടെയുണ്ടാകുമെന്നും വാഗ്​ദാനങ്ങൾ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മണിയുടെ മണ്ഡലമടക്കം കടപുഴക്കി ഡീനി​െൻറ തേരോട്ടം
തൊടുപുഴ: മന്ത്രി എം.എം. മണിയുടെ മണ്ഡലവും ‘പിടിച്ചെടുത്ത്​’ യു.ഡി.എഫ്​ സ്​ഥാനാർഥി ഡീൻ കുര്യാക്കോസി​​െൻറ തോരോട്ടം. ഏഴ്​ നിയോജക മണ്ഡലത്തിലും വൻ ഭൂരിപക്ഷമാണ്​ ഡീൻ നേടിയത്​. ഇടതു ഒന്നര പതിറ്റാണ്ടായി കൈവശംവെച്ച ദേവികുളം, പീരുമേട് മണ്ഡലങ്ങളിലും ശക്തമായ ഭൂരിപക്ഷമാണ്​. തൊടുപുഴയിലാണ് ഏറ്റവും അധികം ലീഡ് ലഭിച്ചത്. കഴിഞ്ഞ തവണ 3088 ​ആയിരുന്ന ലീഡ്​ ഇത്തവണ 37,023ലേക്ക്​ കുതിച്ചു. 

നാലുവട്ടമായി ഇടതുപക്ഷത്തായ, മന്ത്രി മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിലാണ്​ ഏറ്റവും കുറവ്​. ഇവിടെ 2014ലെ തെരഞ്ഞെടുപ്പിൽ ഇടതു​ സ്വതന്ത്രൻ ജോയ്​സ്​ ജോർജിന്​ 22,698 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ ലഭിച്ചത്​​. ഇത്തവണ ഡീനി​​െൻറ ഭൂരിപക്ഷം 12,494 ആണ്​​. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച ഇടുക്കി നിയോജക മണ്ഡലവും ജോയ്​സിനെ കൈവിട്ടു. ജോയ്​സിന്​ 24,227 വോട്ട്​ ഭൂരിപക്ഷം ലഭിച്ച ഇടുക്കിയിൽ​ ഡീനിന്​ 20,982 വോട്ടി​​െൻറ ഭൂരിപക്ഷം ലഭിച്ചു.  

2014ൽ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ യു.ഡി.എഫ്​ നേരിയ ലീഡ്​ നിലനിർത്തിയിരു​െന്നങ്കിൽ ഇത്തവണ ഇവിടെയൊക്കെ മികച്ച ലീഡാണ്. കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ 5572 ആയിരുന്ന യു.ഡി.എഫ്​ ഭൂരിപക്ഷം ഇക്കുറി​ ​32,539 ആയി ഉയർന്നു. കോതമംഗലത്ത്​ 2476ൽനിന്ന്​ ലീഡ്​ ​20,596 ആയും ഉയർന്നു. ദേവികുളം, പീരുമേട്​ എന്നിവിടങ്ങളിലും ഡീൻ ഇത്തവണ ആധിപത്യം ഉറപ്പിച്ചു. ദേവികുളത്ത്​ 2014ൽ 9121 വോട്ടി​​െൻറ ഭൂരിപക്ഷം ജോയ്​സ്​ ജോർജ്​ നേടിയിടത്ത്​  24,036 വോട്ടി​​െൻറ ഭൂരിപക്ഷം നേടി ഡീൻ. 

പീരുമേട്ടിൽ ജോയ്​സ്​ ജോർജിനുണ്ടായിരുന്ന 5979 വോട്ടി​​െൻറ ലീഡ്​​ ഡീൻ 23,380 ഇത്തവണ ആക്കി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ ഏഴ് മണ്ഡലങ്ങളിൽ അഞ്ചും (കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പൻചോല, ദേവികുളം) എൽ.ഡി.എഫ് നേടിയെങ്കിലും മണ്ഡലം മുഴുവനെടുത്താൽ എൽ.ഡി.എഫിനെക്കാൾ 19,058 വോട്ട് യു.ഡി.എഫിന് കൂടുതൽ കിട്ടിയിരുന്നു. യു.ഡി.എഫ് ജയിച്ച തൊടുപുഴയിലെയും ഇടുക്കിയിലെയും ഭൂരിപക്ഷം മാത്രം മറ്റ് അഞ്ച് മണ്ഡലങ്ങളെയും കവച്ചുവെക്കാൻ യു.ഡി.എഫിനെ സഹായിച്ചിരുന്നു.

 

തപാൽ വോട്ടിൽ ജോയ്​സ്​ ജോർജ്​
ചെറുതോണി: വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് ഏകലവ്യ മോഡൽ ​െറസിഡൻഷ്യൽ സ്​കൂളിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്​റ്റൽ വോട്ടാണ് ആദ്യം എണ്ണിയത്. 1439 പോസ്​റ്റൽ വോട്ടും 552 സർവിസ്​ വോട്ടുമാണ് തരംതിരിച്ച് എണ്ണാനാരംഭിച്ചത്. ജോയ്സ്​ ജോർജിന് 631 തപാൽ വോട്ടും 105 സർവിസ്​ വോട്ടുമാണ്  ലഭിച്ചത്. ഡീൻ കുര്യാക്കോസിന് 578 തപാൽവോട്ടും 218 സർവിസ്​ വോട്ടും ലഭിച്ചു. എൻ.ഡി.എക്ക്​ 34 വോട്ടും. കോതമംഗലം മണ്ഡലത്തിലെ വോട്ടെണ്ണൽ അരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. സംഘർഷസാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ 1400 പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാൽ, ഫലമറിയാൻ എത്തിയ ജനങ്ങളുടെ എണ്ണം തീരെ കുറവായിരുന്നു. യു.ഡി.എഫ് സ്​ഥാനാർഥി ഡീൻ കുര്യാക്കോസ്​ വോട്ടെണ്ണുന്ന സ്​കൂളിൽ രാവിലെതന്നെ എത്തിയിരുന്നു. എതിർ സ്​ഥാനാർഥികൾ ആരും എത്തിയില്ല.

ഗേറ്റിന് പുറത്ത് മാധ്യമപ്രവർത്തകരെ തടഞ്ഞു; പൊരിവെയിലിൽ ഒരാൾ കുഴഞ്ഞുവീണു
ചെറുതോണി: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് എം.ആർ.എസ്​ സ്​കൂളി​െൻറ ഗേറ്റിന് പുറത്ത് രാവിലെ മുതൽ കാത്തുനിന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ കുഴഞ്ഞുവീണു. മംഗളം ചാനൽ റിപ്പോർട്ടർ കെ.എസ്​. മധുവാണ് രാവിലെ 11.30ന് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ഇദ്ദേഹത്തെ തൊട്ടടുത്ത് കേന്ദ്രീയ വിദ്യാലയത്തിന്​ മുന്നിൽ പാർക്ക്​ ചെയ്തിരുന്ന വാഹനത്തിലേക്ക് മാറ്റി. മാധ്യമപ്രവർത്തകർ അറിയിച്ചതനുസരിച്ച് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മെഡിക്കൽ ടീം ആംബുലൻസിലെത്തി മധുവിന് പ്രഥമശുശ്രൂഷ നൽകി. പിന്നീട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ഏഴിന് മുമ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ ഇലക്​ഷൻ കമീഷൻ അനുവദിക്കുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്തതി​െൻറ പേരിൽ മീഡിയ സ​െൻററിൽ കയറ്റാതെ ​േഗറ്റിന് വെളിയിൽ തടയുകയായിരുന്നു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് കുടിക്കാൻ വെള്ളംപോലും കിട്ടിയില്ല. പബ്ലിക് റിലേഷൻസ്​ വകുപ്പിലെ ജീവനക്കാരെ പലവട്ടം ബന്ധപ്പെട്ടിട്ടും ഇരിപ്പിടം ഒരുക്കാനോ കുടിവെള്ളം നൽകാനോ തയാറായില്ല.


ഡീനി​​െൻറ നേട്ടം ബി.ജെ.പി വോട്ട്​ കുറയാതെ
തൊടുപുഴ: യു.ഡി.എഫ്​ സ്​ഥാനാർഥി ഡീൻ കുര്യാക്കോസ്​ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ഇടുക്കിയിൽ നേടിയപ്പോഴും ബി.ജെ.പി വോട്ടിൽ കുറവില്ല. ദുർബലസ്​ഥാനാർഥികളുള്ളിടങ്ങളിൽ ബി.ജെ.പി വോട്ടുകൾ ശബരിമല വിഷയത്തി​​െൻറ പേരിൽ യു.ഡി.എഫിനു​ കിട്ടുമെന്ന കണക്കുകൂട്ടൽ തെറ്റിക്കുന്നതാണിത്​. 

കഴിഞ്ഞ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥി സാബു വർഗീസ്​ നേടിയത്​ 50,438 വോട്ടാണ്​. ഇത്തവണ ഇൗ വോട്ടിൽ കാൽലക്ഷത്തി​ൽപരം വോട്ടി​​െൻറ വർധനയുണ്ട്​. എൻ.ഡി.എ സ്​ഥാനാർഥി ബിജു കൃഷ്​ണൻ 78,411 വോട്ടാണ്​ ഇക്കുറി നേടിയത്​. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലുമായി ലഭിച്ച വോട്ടി​​െൻറ കണക്ക്​ നോക്കു​േമ്പാൾ ബി.ജെ.പി സ്​ഥാനാർഥിക്ക്​ ലഭിക്കേണ്ടിയിരുന്നതിനെക്കാൾ 45,727 വോട്ടി​​െൻറ കുറവുമുണ്ട്​്. സംസ്​ഥാന സർക്കാർ നിലപാടി​​െൻറ പേരിൽ ആചാരലംഘനം ഉണ്ടായെന്ന പ്രചാരണം ​വിശ്വാസികളുടെ വോട്ടിനെ സ്വാധീനിച്ചത്​ ഡീൻ കുര്യാക്കോസിന്​ ഗുണകരമായെങ്കിലും കോൺഗ്രസിന്​ വോട്ടുപോയത്​ ബി.ജെ.പി വലിയ ക്ഷീണം വരുത്തിയില്ലെന്നാണ്​ വിലയിരുത്തൽ.

പ്രളയാനന്തര ഇടുക്കി പ്രതികരിച്ചത്​ ഇങ്ങനെ
ചെറുതോണി: ദേശീയ രാഷ്​ട്രീയത്തോടൊപ്പം ഇടുക്കിയിൽ പ്രതിഫലിച്ചത് ഭരണകക്ഷിയോടുള്ള പ്രതിഷേധവും. ജില്ല പിറവിയെടുത്ത ശേഷമുള്ള 12ാമത്തെ ​െതരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ഭരണകക്ഷിയെ ഞെട്ടിച്ച്​  ലോക്സഭ മണ്ഡലത്തിൽ തകർപ്പൻ വിജയമാണ് യു.ഡി.എഫ് നേടിയത്. യു.ഡി.എഫിനോടുള്ള താൽപര്യത്തെക്കാളുപരി എൽ.ഡി.എഫിനോടുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. നൂറ്റാണ്ടിലെ മഹാപ്രളയം ജില്ലയെ തകർത്തെറിഞ്ഞ ശേഷം നടന്ന തെരഞ്ഞെടുപ്പ്​. പ്രളയത്തിൽ 59 പേർക്ക് ജീവൻ നഷ്​ടപ്പെട്ടു. 16,630 കുടുംബം പ്രളയബാധിതരായി. 11,530 ഹെക്ടർ കൃഷിഭൂമി ഒലിച്ചുപോയി. 1992 വീടുകൾ തകർന്നു. 7200 വീടുകൾ  ഭാഗികമായി തകർന്നു. ഉടുതുണിപോലും നഷ്​ടപ്പെട്ട് എല്ലാം തകർന്ന് നിരാലംബരായി 33,000 പേരാണ് ഒരുമാസത്തിലധികം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. 31,911 പേർ നഷ്​ടപരിഹാരത്തിന് അപേക്ഷിച്ചു.  ചെറുതോണി ടൗണിൽ മാത്രം 20ഒാളം വ്യാപാരസ്​ഥാപനങ്ങൾ അണ​ക്കെട്ട്​ തുറന്ന വെള്ളത്തിൽ ഒലിച്ചുപോയി. ഇവർക്കാർക്കും കാര്യമായ സഹായം കിട്ടിയില്ലെന്ന് തുടക്കം മുതലേ ആരോപണമുണ്ട്. പുനർനിർമാണം എങ്ങുമെത്തിയില്ല. സംസ്​ഥാന ബജറ്റിൽ ആദ്യം ഇടുക്കിയെ തഴഞ്ഞു. പിന്നീട് പ്രതിഷേധമുണ്ടായപ്പോൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയെങ്കിലും ഗുണം ചെയ്തില്ല. തുടർച്ചയായ കർഷക ആത്മഹത്യകളും തിരിച്ചടിയായി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒമ്പതു​ കർഷകരാണ് ഇടുക്കിയിൽ കടക്കെണിമൂലം ജീവനൊടുക്കിയത്. കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവ് പിടിച്ചുനിർത്താൻ സർക്കാറിനു കഴിഞ്ഞില്ല. വന്യജീവി ആക്രമണങ്ങൾക്കെതിരെ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ചർച്ച് ബില്ലിനെതിരെ ൈക്രസ്​തവ സഭകൾ ശക്തമായി രംഗത്തുവന്നതും ക്ഷീണം ചെയ്തു.

കത്തിക്കയറി ഡീനി​​െൻറ ലീഡ്​; അടുത്തെത്താനാകാതെ ജോയ്​സ്​
തൊടുപുഴ: തുടക്കം മുതൽ ഒടുക്കംവരെ യു.ഡി.എഫ്​ സ്​ഥാനാർഥി ഡീൻ കുര്യാക്കോസ്​ നിലനിർത്തിയത്​ വ്യക്തമായ ലീഡ്​. എട്ടിന്​ വോ​ട്ടെണ്ണൽ ആരംഭിച്ച്​ മൂന്നേമുക്കാലോടെ അവസാനിക്കുംവരെ ഒരു സമയത്തുപോലും ഇടതു​ സ്വതന്ത്രൻ ജോയ്​സ്​ ജോർജിനോ എൻ.ഡി.എ സ്​ഥാനാർഥി ബിജ​ു കൃഷ്​ണനോ ഡീനി​​െൻറ ലീഡി​​െൻറ പരിസരത്തുപോലും എത്താൻ കഴിഞ്ഞില്ല​. ആദ്യ ഫലസൂചന പുറത്ത്​ വന്നപ്പോൾ 3336 വോട്ടി​​െൻറ ലീഡായിരുന്നു ഡീൻ കുര്യാ​ക്കോസിന്​. ഒമ്പതോടെ ലീഡ്​ 5940 ലേക്കെത്തി. നാലു ശതമാനം വോട്ട്​ എണ്ണിത്തീർന്നപ്പോൾ ഡീനി​​െൻറ ഭൂരിപക്ഷം 7629ലേക്കും 10 ശതമാനം ആയപ്പോൾ  14,058ലേക്കും​ എത്തി. 

ഡീൻ കുര്യാക്കോസ്​ ലീഡ്​ നിലനിർത്തുന്നതുകണ്ട്​​ വോ​െട്ടണ്ണൽ കേന്ദ്രത്തിനു​ പുറത്ത്​ കാത്ത​ുനിന്ന പ്രവർത്തകർ ആ​േവശത്തിലായി. ആഹ്ലാദാരവങ്ങളും ആർപ്പുവിളിയുമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന്​ വോ​െട്ടണ്ണുന്ന ​​​പൈനാവിലേക്ക്​ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. പത്തര​േയാടെ 46,668ലേക്ക്​ ഡീനി​​െൻറ ലീഡ്​ ഉയർന്നു. ഇൗ സമയം 30 ശതമാനം വോട്ടുകൾ എണ്ണിക്ക​ഴിഞ്ഞിരുന്നു. ഏതാണ്ട് 11ഓടെ തന്നെ ഡീൻ കുര്യാക്കോസി​​െൻറ വിജയം ഉറപ്പിച്ച്​ പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ തെരുവിലിറങ്ങി. ഇതോടെ കഴിഞ്ഞ തവണ തിരിച്ചുപിടിച്ച ഇടുക്കി കൈവിട്ടതായി എൽ.ഡി.എഫിനും ബോധ്യമായി. ഇൗ സമയം ഡീൻ ലീഡ്​ 56,192ലേക്ക്​ ഉയർത്തിയിരുന്നു. ഡീൻ കുര്യാക്കോസിന്​ ഇൗ സമയം 1,79,474 വോട്ടും ജോയ്​സ്​ ജോർജിന്​ 1,21,635 വോട്ടും ബിജ​ുകൃഷ്​ണന്​ 28,265 വോട്ടുമാണ്​ ഉണ്ടായിരുന്നത്​.  

ആദ്യ ഫലസൂചന പുറത്തുവന്ന്​ 10ഓടെ ഡീൻ കുര്യാക്കോസായിരുന്നു മുന്നിൽ​. 11ഓടെ ജോയ്​സ്​ ജോർജ്​ ഡീനിനെ മറികടന്നെങ്കിലും 38 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ഡീൻ വീണ്ടും ലീഡുനില 62,244ലേക്ക്​ ഉയർത്തി​. പതിനൊന്നരയോടെ 50 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ഡീൻ കുര്യാക്കോസി​​െൻറ ലീഡ്​ 97,703 വോട്ടും 60​ ശതമാനം വോട്ട്​ എണ്ണിത്തീർന്നപ്പോൾ  ലീഡ്​ 1,07,054 ലേക്കുമെത്തി. ലീഡ്​ ഒരു ലക്ഷത്തി​േലക്ക്​​ എത്തിയതോടെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തകർ ആഘോഷമായി വാഹന പ്രചാരണജാഥയും പ്രകടനവും ബൈക്ക്​ റാലിയുമായി ഇറങ്ങിത്തുടങ്ങി. ഒന്നരയോടെ 95 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ഡീനി​​െൻറ ലീഡ്​ 1,63,431 ആയിരുന്നു. ഒന്നരയോടെ ഡീൻ കുര്യാക്കോസ്​ 1,65,415 വോട്ടി​​െൻറ ലീഡിലേക്കെത്തി. രണ്ടരയോടെ വോ​ട്ടെണ്ണൽ 99.85 ശതമാനം കടന്നപ്പോൾ ലീഡ്​ 1,71,050 ലേക്കെത്തി. മൂന്നേമുക്കാലോടെ നൂറു ശതമാനം വോട്ട്​ എണ്ണിത്തീർന്നപ്പോൾ 1,71,053 വോട്ടി​​െൻറ വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയിരുന്നു. ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയതി​​െൻറ ആവേശത്തിലാണ്​ യു.ഡി.എഫ്​ പ്രവർത്തകർ. 


ഡീനി​െ​ൻറ വിജയം: കമാൻഡറായി പി.ജെ; ചരടുവലിച്ച്​ പി.ടി
തൊടുപുഴ: യു.ഡി.എഫ്​ സ്​ഥാനാർഥി ഡീൻ കുര്യാക്കോസി​​െൻറ വിജയത്തിന്​ പിന്നിൽ കമാൻഡറായി പ്രവർത്തിച്ചത്​ പി.ജെ. ​േജാസഫ്​ എം.എൽ.എ. കേരളത്തിലെ മറ്റ്​ പാർലമ​െൻറ്​ തെരഞ്ഞെടുപ്പ്​ കൺവെൻഷനുകളെ പിന്നിലാക്കുന്ന വൻ ജനസഞ്ചയമാണ്​ ​ഇടുക്കിയിൽ പ്രചാരണരംഗത്ത്​ ഉണ്ടായത്​. സാധാരണ ഒാഡിറ്റോറിയങ്ങളിൽ നടത്താറുള്ള തെരഞ്ഞെടുപ്പ്​ കൺവെൻഷൻ പി.ജെ. ജോസഫി​​െൻറ നിർബന്ധപ്രകാരം തുറന്ന മൈതാനങ്ങളിൽ സംഘടിപ്പിക്കുകയായിരുന്നു. ഇങ്ങനെ തെരഞ്ഞെടുപ്പ്​ കൺ​െവൻഷൻ മുതൽ മേൽകൈ സൃഷ്​ടിക്കാൻ യു.ഡി.എഫിന്​ കഴിഞ്ഞു. 

പി.ജെ. ജോസഫ​ി​​െൻറ നിർദേ​ശപ്രകാരം കേരള കോൺഗ്രസ്​ മണ്ഡലം കമ്മിറ്റികൾ ബസ്​ ബുക്ക്​ ചെയ്​ത്​ പാർല​മ​െൻറ്​ മണ്ഡലത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ ചെറുതോണിയിലെത്തി കൺവെൻഷനുകളിൽ കേരള കോൺഗ്രസി​​െൻറ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ വോട്ടുകളിലും ക്രൈസ്​തവ വോട്ടുകളിലും വിള്ളൽ വീഴ്​ത്തിയാണ്​ ജോയ്​സ്​ വിജയിച്ചത്​. ജില്ലയി​ൽ തെരഞ്ഞെടുപ്പി​​െൻറ ചുക്കാൻ പി.ജെ. ജോസഫ്​ ഏറ്റെടുത്തതോടെ കേരള കോൺഗ്രസ്​ പ്രവർത്തകരുടെയും കത്തോലിക്ക സഭയുടെയും പിന്തുണ ആദ്യംതന്നെ നേടാൻ യു.ഡി.എഫിനായി. പി.ജെ. ജോസഫി​​െൻറ നേതൃത്വം മലയോര കർഷക മേഖലയിൽ യു.ഡി.എഫി​​െൻറ പരമ്പരാഗത വോട്ടുകൾ തിരികെ കൊണ്ടുവരാനും സാധിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ പി.ജെ. ജോസഫ്​ നേരിട്ട്​ പ്രചാരണത്തിന്​ എത്തിയിരുന്നു. 

ഡീൻ കുര്യാക്കോസി​​െൻറ വിജയത്തിനായി ചരടുവലിച്ചത്​ രാഷ്​ട്രീയ ഗുരുവായ പി.ടി. തോമസണ്.​​ ജില്ലയിലെ കോൺഗ്രസ്​ പ്രവർത്തകരെ സജീവമാക്കി മണ്ഡലത്തി​​െൻറ പല പ്രദേശങ്ങളിൽ എത്തി അവരെ രംഗത്തിറക്കി. എറണാകുളത്തിരുന്ന്​ ഇടുക്കിയെ റിമോട്ട്​ കൺട്രോളിൽ നിയന്ത്രിക്കുന്നു എന്ന ആ​േരാപണവുമായി ​േജായ്​സ്​ ജോർജ്​ രംഗത്തെത്തിയത്​ ഇത്​ മനസ്സിലാക്കിയാണ്​. യു.ഡി.എഫ്​ ​െചയർമാൻ എസ്​. അശോകനാണ്​ മുഴുവൻ സമയവും ഡീനിനായി രംഗത്ത്​ സജീവമായ മറ്റൊരു നേതാവ്​. കണക്കെടുത്ത്​ ഒരുലക്ഷത്തിനുമേൽ ഭൂരിപക്ഷം​ ഉറപ്പിച്ചാണ്​ അശോകൻ വോ​ട്ടെണ്ണൽ ദിനത്തിനായി കാത്തിരുന്നത്​. യു.ഡി.എഫ്​ ഘടകകക്ഷിയായ മുസ്​ലിംലീഗ്​ അവരുടെ സ്വാധീന മേഖലകളിൽ ശക്​തമായ പ്രവർത്തനമാണ്​ കാഴ്​ചവെച്ചത്​. 


ഡീൻകുര്യാക്കോസ്​ (ഇന്ത്യൻ നാഷണൽകോൺഗ്രസ്​) : 498493 
ജോയ്സ്​ജോർജ്്് (എൽ. ഡി. എഫ്​ . സ്വതന്ത്രൻ): 327440 
ബിജു കൃഷ്ണൻ (ബി. ഡി. ജെ.എസ്​ ) : 78648
നോട്ട: 5317
ലിതേഷ് പി.ടി (ബി എസ്​ പി) : 2906
എം. സെൽവരാജ് (വിടുതലൈചിരുതൈകൾ): 1628
ഗോമതി (സ്വതന്ത്ര): 1985
ബേബി കെ. എ (സ്വതന്ത്രൻ) : 1556
റെജി ഞള്ളാനി (സ്വതന്ത്രൻ ):1324
അസാധു: 262
ഭൂരിപക്ഷം: 171053

 

Loading...
COMMENTS