Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ വടിവാളുകൾ...

കണ്ണൂരിൽ വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെടുത്തു

text_fields
bookmark_border
weapons 896785
cancel

കണ്ണൂർ: ഇരിട്ടിക്ക് സമീപം മുഴക്കുന്നിലെ ചാക്കാടുനിന്ന് വടിവാളുകൾ ഉൾപ്പെടെ മാരകായുധങ്ങൾ കണ്ടെടുത്തു. ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ മാരകായുധങ്ങൾ കണ്ടെത്തിയത്.

ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. മുഴക്കുന്ന് എസ്.ഐ ഷിബു, എസ്.ഐ നാസർ പൊയിലൻ, എ.എസ്.ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങൾ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weaponsweapons found
News Summary - Deadly weapons recovered from Kannur
Next Story