Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വസന്ത കുമാറിെൻറ മൃതദേഹം ഇന്നെത്തും
text_fieldsbookmark_border
കൽപറ്റ: പുൽവാമ തീവ്രവാദി ആക്രമണത്തിനിടെ വീരമൃത്യു വരിച്ച സൈനികൻ വി.വി. വസന്തകുമാറിെൻറ ഭൗതിക ശരീരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.15ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. ഡൽഹി യിൽനിന്ന് വെള്ളിയാഴ്ച രാത്രി 11നുള്ള വിമാനത്തിൽ മുംബൈയിലെത്തിച്ചു. അവിടെനിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തിക്കുക.
സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതികശരീരം വയനാട്ടിലേക്ക് കൊണ്ടുവരും. ലക്കിടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനത്തിന് െവച്ചശേഷം തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തിൽ സംസ്ഥാന, സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തും.
Next Story
