കോട്ടയത്ത് പെൺകുട്ടിയെ കൊന്നു കുഴിച്ചുമൂടി; പിതാവിെൻറ സുഹൃത്ത് അറസ്റ്റിൽ
text_fieldsകോട്ടയം: വ്യാഴാഴ്ച കാണാതായ പെൺകുട്ടിയെ കൊന്നുകുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ലൈ ംഗികപീഡനം എതിർത്ത 15കാരിയെ പിതാവിെൻറ സുഹൃത്തായ ടിപ്പർ ഡ്രൈവറാണ് കൊലപ്പെടുത്തി യത്. ഇയാളെ അറസ്റ്റ് ചെയ്തു. അയർക്കുന്നം മാലം കുഴിനാഗതലത്തിൽ അജേഷാണ് (31) പിടിയി ലായത്. മണർകാട് അരീപ്പറമ്പ് ഒറവക്കലിനു സമീപം ചെന്നിക്കര ഏജൻസീസിെൻറ ഹോളോബ്രി ക്സ് കമ്പനി വളപ്പിലെ വാഴത്തോട്ടത്തിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഹോളോബ്രിക്സ് കമ്പനിയോട് ചേര്ന്ന മുറിയിലാണ് സ്ഥാപനത്തിലെ ഡ്രൈവറായ അേജഷ് താമസിച്ചിരുന്നത്. ഇവിടെ െവച്ച് പീഡിപ്പിക്കാനുള്ള ശ്രമം എതിര്ത്തതിനാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്കിയതായി െപാലീസ് അറിയിച്ചു. വീട്ടിലെത്തിയ പിതാവിെൻറ സുഹൃത്തായ അജേഷ് പെണ്കുട്ടിക്ക് മൊബൈല് നമ്പര് കൈമാറിയിരുന്നു. ഫോൺ വിളിയിലൂടെ സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച അയര്ക്കുന്നത്തുനിന്ന് പെണ്കുട്ടിയെ അനുനയത്തില് ലോറിയിൽ കയറ്റി താമസസ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെെവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി ചെറുത്തുനിന്നു. ഇതിെൻറ ദേഷ്യത്തിൽ കഴുത്തിൽ ഷാൾ മുറുക്കി. ബോധരഹിതയായി വീണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം വീണ്ടും കഴുത്തിൽ ഷാൾ മുറുക്കി മരണം ഉറപ്പാക്കുകയും ചെയ്തു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം മൃതദേഹം വലിച്ചിഴച്ച് വാഴത്തോട്ടത്തിലിട്ട് സമീപത്തെ മണ്കൂനയിൽനിന്ന് മണ്ണ് വെട്ടിയിട്ട് മൂടി.
കൊലനടത്താൻ ഉപയോഗിച്ച ഷാളും പെൺകുട്ടിയുടെ ചെരിപ്പും വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. ഇതുരണ്ടും പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വെള്ളിയാഴ്ച വീട്ടുകാർ അയർക്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുെട ഫോൺരേഖകൾ പരിശോധിച്ചതിൽ ഏറ്റവുെമാടുവിൽ അേജഷിെൻറ വിളിയാണ് വന്നതെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിെനാടുവിലാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. ഇയാൾക്ക് രണ്ടുഭാര്യമാരിലായി രണ്ടുകുട്ടികളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
