കരവാരത്ത് അമൃതം പൊടിയിൽ ചത്ത പല്ലി
text_fieldsകരവാരം പഞ്ചായത്ത് അംഗൻവാടിയിൽനിന്ന് ലഭിച്ച അമൃതം പൊടിയിൽ കണ്ടെത്തിയ ചത്ത പല്ലിയുടെ അവശിഷ്ടം
ആറ്റിങ്ങൽ: അംഗൻവാടി കുട്ടികൾക്കുള്ള അമൃതം പൊടിയിൽ പല്ലിയുടെ അവശിഷ്ടം. കരവാരം ഗ്രാമപഞ്ചായത്ത് അംഗൻവാടികൾ വഴി വിതരണംചെയ്ത പോഷകാഹാരത്തിലാണ് പല്ലിയുടെ അസ്ഥികൂടം കണ്ടത്.
ചാത്തമ്പറ പറക്കുളം ആനൂർ വീട്ടിൽ പ്രശാന്ത് ഇതുസംബന്ധിച്ച് പരാതി നൽകി. പ്രശാന്തിന്‍റെ മകൾ ധ്വനിക്ക് ലഭിച്ച പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് സംഭവം.
ഇതുസംബന്ധിച്ച് ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് പരാതി നൽകി. നേരത്തെ സഹകരണ ബാങ്കിന്റെ കൺസ്യൂമർ സ്റ്റോറിൽ നിന്നാണ് ഇവിടെ അംഗൻവാടികൾ വഴിയുള്ള പോഷക ആഹാരങ്ങൾ നൽകി വന്നിരുന്നത്. പുതിയ പഞ്ചായത്ത് ഭരണ സമിതി വന്നപ്പോൾ ഇത് സ്വകാര്യ ഏജൻസിയെ ഏൽപിച്ചെന്നും അതോടെ നിലവാരമില്ലാത്ത അവസ്ഥയിലെത്തിയെന്നും എൽ.ഡി.എഫ് ആക്ഷേപം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

