ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് മരിച്ച കുട്ടിയുടെ മൃതദേഹം രാത്രി പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsഗാന്ധിനഗർ: ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് മരിച്ച കുട്ടിയുടെ മൃതദേഹം കലക്ടർ ഇടപെട്ടതിനെ തുടർന്ന് രാത്രി പോസ്റ്റ്മോർട്ടം ചെയ്തു. തമിഴ്നാട്ടിലെ താംബരത്തുനിന്ന് ശബരിമലയിലേക്ക് വരുംവഴി 21 അംഗ സംഘം സഞ്ചരിച്ച വാഹനം എരുമേലി സംസ്ഥാനപാതയിലെ കണമല ഇറക്കത്തിൽ ക്രാഷ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു. 10 വയസ്സുള്ള സംഘമിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു.
17 പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സംഘമിത്രയുടെ മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രി പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി 10ഓടെ സ്വദേശത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ പിതാവ് ദേവാനന്ദ ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു.
ഇദ്ദേഹത്തിന്റെ കൈക്ക് ശസ്ത്രക്രിയ ചെയ്യേണ്ടതിനാൽ മെഡിക്കൽ കോളജിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മറ്റൊരു ആംബുലൻസിൽ ഇദ്ദേഹത്തെയും മറ്റ് അഞ്ച് തീർഥാടകരെയും ചെന്നൈയിലേക്ക് അയച്ചു. അപകടത്തിൽപെട്ട മറ്റുള്ളവരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം പ്രവർത്തിക്കുന്നെ ഹെൽപ് ഡെസ്കിലെ പ്രവർത്തകരാണ് തീർഥാടകർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

