Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
rinad, muhammed fasil
cancel
camera_alt

റിനാദ്, മുഹമ്മദ് ഷറഫ് ഫാസിൽ

കണ്ണൂർ: കളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ട്​ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കിൽപ്പെട്ട കാണാതായ ആദികടലായി ഫാത്തിമാസിൽ ഷറഫുദ്ദീ​െൻറ മകൻ മുഹമ്മദ് ഷറഫ് ഫാസിൽ (15), ആദി കടലായി വട്ടക്കുളം ബൈത്തുൽ ഹംദിൽ ബഷീറി​െൻറ മകൻ മുഹമ്മദ്റിനാദ്(14) എന്നിവരുടെ മൃതദേഹങ്ങളാണ്​ ചൊവ്വാഴ്​ച രാവിലെ കണ്ടെത്തിയത്​.

തിങ്കളാഴ്ച വൈകിട്ട്​ അഞ്ച് മണിയോടെയാണ് ഇരുവരെയും കടലിൽ കാണാതായത്​. അഴിമുഖത്തിനടുത്ത് കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ കടലിൽ വീണ പന്ത്​ എടുക്കാനുള്ള ശ്രമത്തിനിടെ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു.

നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dead body of boys drowned in sea found
Next Story